HOME
DETAILS
MAL
മണ്‍മറഞ്ഞ നേതാക്കളുടെ പ്രസംഗം കേള്‍ക്കണോ; 'ദ ഹെറിറ്റേജ്' എക്‌സ്‌പോയിലേക്ക് വരൂ...
backup
February 29 2020 | 04:02 AM
കോഴിക്കോട്: ശംസുല്‍ ഉലമയുടെയും കണ്ണിയത്ത് ഉസ്താദിന്റെയും ശബ്ദം കേള്‍ക്കണോ... എങ്കില്‍ കോഴിക്കോട് ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ നടക്കുന്ന 'ദ ഹെറിറ്റേജ്' എക്‌സ്‌പോയിലേക്ക് വരൂ.
സമസ്ത പതിനായിരം മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കിയതുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളുടെ ഭാഗമായി നടക്കുന്ന എക്‌സ്‌പോയിലെ പ്രധാന ആകര്‍ഷണമായ പ്ലാനറ്റേറിയത്തിലാണ് മുന്‍കാല സമസ്ത നേതാക്കള്‍ പങ്കെടുത്ത സമ്മേളനങ്ങളിലെ പ്രസംഗങ്ങള്‍ കേള്‍ക്കാനുള്ള അവസരമൊരുക്കിയിരിക്കുന്നത്. ദര്‍സ് പഠനങ്ങളുടെ ചരിത്രം, പുതിയ കാലത്തെ പഠന രീതികളുടെ ദൃശ്യാവിഷ്‌കാരങ്ങള്‍ക്ക് ശേഷം നഗരിയിലെത്തുന്ന കാണികളെ കാത്തിരിക്കുന്ന പ്രധാന ഷോയാണ് പ്ലാനറ്റേറിയത്തിലേത്. മറ്റു പ്രദര്‍ശന പവലിയനുകളില്‍ നിന്ന് വ്യത്യസ്തമായി ഗോളാകൃതിയില്‍ ക്രമീകരിച്ച പ്ലാനറ്റേറിയത്തില്‍ ഒരേ സമയം 25ലധികം പേര്‍ക്ക് പ്ലാനറ്റേറിയത്തിലെ ദൃശ്യവിരുന്ന് ആസ്വദിക്കാനാകും.
എക്‌സ്‌പോയിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് എത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മുതല്‍ ഷോ അവസാനിക്കുന്ന രാത്രി ഒന്‍പത് കഴിഞ്ഞും കാണികളെത്തിയിരുന്നു. ഓണ്‍ലൈനില്‍ രജിസ്‌ട്രേഷന്‍ ചെയ്യാത്തവര്‍ക്കായി പ്രദര്‍ശന നഗരിയില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയതിനാല്‍ ദൂരദിക്കുകളില്‍ നിന്നെത്തിയവര്‍ക്ക് വലിയ ആശ്വാസമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."