വരള്‍ച്ച നേരിടാന്‍ ഭൂജലവകുപ്പിനെ സജ്ജമാക്കണം
തൃശൂര്‍: കൊടും വരള്‍ച്ചയെ നേരിടുവാന്‍ ഭൂജലവക-ന്ദുപ്പിനെ സജ്ജമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന് മധ്യമേഖല സമ്മേളനം ആവശ്യപ്പെട്ടു. ഭൂജലവകുപ്പില്‍ വര്‍ഷങ്ങളായി ജോലി ചെയ്ത് 5 വര്‍ഷം പൂര്‍ത്തിയാക്കി മറ്റൊരു ജോലിക്ക് പോകുവാന്‍ കഴിയാത്ത എസ്എല്‍ആര്‍ ജീവനക്കാരെ മാനുഷിക പരിഗണന നല്കി ഇറിഗേഷന്‍ പിഡബ്ല്യുഡി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് തുടങ്ങിയ വകുപ്പുകളില്‍ സ്ഥിരപ്പെടുത്തിയതുപോലെ സ്ഥിരപ്പെടുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
കേരള ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന് മധ്യമേഖല സമ്മേളനം തൃശൂര്‍ ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ വി. കെ. വിന്‍സെന്റിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ജോയിന്റ് കൗണ്‍സില്‍ മുന്‍ വൈസ് ചെയര്മാന് എ. ജി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. എന്‍. ശ്രീരഞ്ജന്, പി. എസ്. ദിലീപ്, കെ. ജെ. ഷിജു, കെ. ബി. ജോഷിലാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."