ദേശീയ സമ്മതിദായക ദിനം: മുതിര്‍ന്ന വോട്ടര്‍ക്ക് ആദരം
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ ഏറ്റവും പ്രായംചെന്ന വോട്ടര്‍മാരില്‍ ഒരാള്‍ ആരാണെന്ന അന്വേഷണം ചെന്നെത്തുക നഗരസഭയിലെ പഴുപ്പത്തൂര്‍ കിഴക്കേകുടിയില്‍ വീട്ടിലാണ്. കാരണം ഈ വരുന്ന മാര്‍ച്ച് 25ന് നൂറു വയസ് തികയുന്ന കെ. കുട്ടപ്പന്‍ അവരിലൊരാളാണ്.
ദേശീയ സമ്മതിദായക ദിനാചരണത്തില്‍ ആദരം ഏറ്റുവാങ്ങാനായി മകന്റെ ഭാര്യ സതിയോടൊപ്പമാണ് അദ്ദേഹം സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് സ്‌കൂളിലെത്തിയത്.
പ്രായത്തിന്റെ അവശതകകള്‍ അലട്ടുന്നുണ്ടെങ്കിലും വോട്ടവകാശം വിനിയോഗിക്കാന്‍ മറക്കാതിരിക്കുന്ന കുട്ടപ്പന്‍ ഏവര്‍ക്കും മാതൃകയാവുകയാണ്.
പ്രായം ഓര്‍മകളില്‍ മങ്ങല്‍ ഏല്‍പ്പിക്കുന്നുണ്ടെങ്കിലും എല്ലാ തെരഞ്ഞെടുപ്പിലും വോട്ടവകാശം വിനിയോഗിക്കുന്നുണ്ടെന്നാണ് കുട്ടപ്പന്‍ പറയുന്നത്. വിശ്രമ ജീവിതം നയിക്കുന്ന കുട്ടപ്പന്‍ മകന്റെ കുടുംബത്തോടൊപ്പമാണ് താമസം.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സ്വദേശിയായ കുട്ടപ്പന്‍ 60 വര്‍ഷം മുന്‍പാണ് സുല്‍ത്താന്‍ ബത്തേരിയില്‍ എത്തുന്നത്. ഭാര്യ: രാധ. മക്കള്‍: കുഞ്ഞിക്കണ്ണന്‍, സുശീല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."