'പ്രേമചന്ദ്രനെ സംഘിയാക്കാനുള്ള ശ്രമം വിലപ്പോവില്ല'
കൊല്ലം : എന്‍.കെ പ്രേമചന്ദ്രന്‍ എന്ന ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പ്രതീകമായ സമുന്നതനായ നേതാവിനെ സംഘിയാക്കാനുളള ശ്രമം വിലപ്പോവില്ലെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. കെ.പി.സി.സി ന്യൂനപക്ഷവകുപ്പ് ജില്ലാ ഇലക്ഷന്‍ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലാ ചെയര്‍മാന്‍ നവാസ് റഷാദി അധ്യക്ഷനായി.
എന്‍.കെ പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. മുത്തലാഖ്, ഏക സിവില്‍ കോഡ്, ആള്‍ക്കൂട്ടക്കൊല തുടങ്ങി ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന നിരവധി വിഷയങ്ങളില്‍ അവര്‍ക്ക് വേണ്ടി ശക്തമായി ലോക്‌സഭയില്‍ ആഞ്ഞടിച്ച എന്നെ സംഘിയാക്കാനുള്ള ശ്രമം എനിക്ക് മാനസികമായി വേദനയുണ്ടാക്കിയതായി അദ്ദേഹം മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.
ഇതിനെതിരേ ന്യൂനപക്ഷങ്ങള്‍ ശക്തമായി രംഗത്തിറങ്ങണമെന്ന് ന്യൂനപക്ഷ ഇലക്ഷന്‍ മീറ്റില്‍ ആവശ്യപ്പെട്ടു.
യു.ഡി.എഫ് ചെയര്‍മാന്‍ കെ.സി രാജന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എ. ഷാനവാസ് ഖാന്‍, എം.എം നസീര്‍, കെ.പി.സി.സി ന്യൂനപക്ഷവകുപ്പ് ഭാരവാഹികളായ അഫ്‌സല്‍ ബാദുഷ, കരിക്കോട് ഷറഫ്, സജീബ്. എസ്. പോച്ചയില്‍, അന്‍വറുദ്ദീന്‍ ചാണിക്കല്‍, അസീസ് പള്ളിത്തോട്ടം, പുതുവേലില്‍ ബദറുദ്ദീന്‍, ഷാ സലീം, അയത്തില്‍ നാസിം, അഷ്‌റഫ് ഖാന്‍, ആഷിഷ് സോണി, ഷിഹാബ് മല്ലപ്പള്ളി, മെഹര്‍ഖാന്‍ ചേന്നല്ലൂര്‍, കുരിയോട് അന്‍സാരി, അമീര്‍ മുട്ടയ്ക്കാവ്, അന്‍സാരി അസീസ്, നിസാറുദ്ദീന്‍, ആഷിഖ് പളളിത്തോട്ടം, നിസാര്‍ ചിറക്കട, ഷാന്‍ പത്തനാപുരം, ബ്ലോക്ക് ചെയര്‍മാന്‍മാരായ ഷഹാലുദ്ദീന്‍ കിഴക്കേടം, താഹാ അബൂബക്കര്‍, മുസ്തഫ മീനത്തേരില്‍, കോട്ടൂര്‍ കലാം, സിമ്പിള്‍ നജീബ്, ഷാജഹാന്‍ ശാസ്താംകോട്ട, ഷാജഹാന്‍ പാലയ്ക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."