കസ്റ്റഡി പൗരന്‍മാരുടെ സൗകര്യങ്ങള്‍; ബാധ്യത സര്‍ക്കാരിനുണ്ടെന്ന് മനുഷ്യാവകാശ കമ്മിഷന്‍
പാലക്കാട് കോട്ട സ്‌പെഷ്യല്‍ സബ് ജയിലില്‍ അന്തേവാസികളെ പാര്‍പ്പിക്കാന്‍ സ്ഥലമില്ലെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ജയില്‍ ഡി.ജി.പിയും സബ് ജയില്‍ സൂപ്രണ്ടും ഒരു മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
പാലക്കാട് : കസ്റ്റഡിയിലെടുത്ത പൗരന്‍മാര്‍ക്ക് സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ജയിലില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനം ഗൗരവമേറിയതാണെന്നും കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.
പാലക്കാട് കോട്ട സ്‌പെഷ്യല്‍ സബ് ജയിലില്‍ അന്തേവാസികളെ പാര്‍പ്പിക്കാന്‍ സ്ഥലമില്ലെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
സ്‌പെഷ്യല്‍ ജയിലില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ജയില്‍ ഡി ജി പി യും സബ് ജയില്‍ സൂപ്രണ്ടും ഒരു മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
28 പേരെ പാര്‍പ്പിക്കാന്‍ മാത്രം സൗകര്യമുള്ള സ്ഥലത്ത് 200 ലധികം പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. 24 പുരുഷന്‍മാരെ മാത്രം താമസിപ്പിക്കാന്‍ കഴിയുന്നിടത്ത് 186 പുരുഷന്‍മാരാണുള്ളത്.
നാല് സ്ത്രീകളെ പാര്‍പ്പിക്കാവുന്ന സ്ഥലത്ത് 15 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും പരാതിയുണ്ട്. കിടക്കാന്‍ പോലും സൗകര്യമില്ലാത്തതിനാല്‍ അന്തേവാസികളില്‍ പലരും പ്രതിഷേധത്തിലാണ്. വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ പേടിയോടെയാണ് നിലവിലുള്ള ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത്. കേസ് മാര്‍ച്ച് 13 ന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."