HOME
DETAILS
MAL
ഇന്‍സ്പെക്ടര്‍ക്ക് ഡി.ജി.പിയുടെ പാരിതോഷികം
backup
March 01 2020 | 03:03 AM
തിരുവനന്തപുരം: വെള്ളത്തില്‍ കണ്ട മൃതദേഹം വീണ്ടെടുക്കാന്‍ കനാലില്‍ ഇറങ്ങിയ പത്തനാപുരം സ്റ്റേഷന് ഹൗസ് ഓഫിസര്‍ എം. അന്‍വറിനെ സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ അഭിനന്ദിച്ചു. അന്‍വറിന് 2000 രൂപയുടെ പാരിതോഷികവും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്‍സ്പെക്ടറെ സഹായിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ ഷെഫീക്കിന് സംസ്ഥാന പൊലിസ് മേധാവിയുടെ അഭിനന്ദനക്കത്ത് നല്‍കും.
പത്തനാപുരത്ത് കെ.ഐ.പി വലതുകര കനാലില്‍ കണ്ട മൃതദേഹം വീണ്ടെടുക്കാന്‍ തൊഴിലാളികള്‍ 2000 രൂപ കൂലി ചോദിച്ചതോടെയാണ് യൂനിഫോം അഴിച്ചുവച്ച് കൈലി ധരിച്ച് അന്‍വര്‍ കനാലില്‍ ഇറങ്ങിയത്. ഇതുകണ്ട ഓട്ടോ ഡ്രൈവര്‍ ഷെഫീക്ക് ഒപ്പമിറങ്ങി സഹായിച്ചു.
വഴിയരികില്‍ കണ്ട വൃദ്ധനായ ഭിക്ഷക്കാരനെ കുളിപ്പിച്ച് ഭക്ഷണം നല്കി വൃദ്ധസദനത്തില്‍ എത്തിച്ച സിവില്‍ പൊലിസ് ഓഫിസറേയും സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ അഭിനന്ദിച്ചു. അദ്ദേഹത്തിന് 500 രൂപ ക്യാഷ് അവാര്‍ഡും അഭിനന്ദനക്കത്തും നല്‍കാനും സംസ്ഥാന പൊലിസ് മേധാവി ഉത്തരവിട്ടു.
കോന്നി പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍ സുബീക്ക് റഹീം ആണ് മാനസിക വിഭ്രാന്തി കാട്ടിയ ഇതര സംസ്ഥാനക്കാരനായ വൃദ്ധന്റെ രക്ഷകനായത്. മുടിവെട്ടി കുളിപ്പിച്ച് പുതിയ വസ്ത്രങ്ങള്‍ അണിയിച്ച് വൃദ്ധസദനത്തില്‍ എത്തിക്കുന്നതിന് സുബീക്ക് റഹീം മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.
രണ്ട് ദൃശ്യങ്ങളും സ്റ്റേറ്റ് പൊലിസ് മീഡിയാ സെന്റര്‍ ഫേസ് ബുക്ക് പേജിലൂടെ വൈറലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."