ജീവന് ഭീഷണിയായി വൈദ്യുതി തൂണ്‍
തലശ്ശേരി: പുന്നോല്‍ മാപ്പിള എല്‍.പി സ്‌കൂളിനു സമീപം അപകടാവസ്ഥയിലുള്ള വൈദ്യുതി തൂണ്‍ ജീവന് ഭീഷണി ഉയര്‍ത്തുന്നു. നൂറുകണക്കിന് കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിനു സമീപമാണ് പൊട്ടി വീഴാറായ വൈദ്യുതി തൂണ്‍ മാറ്റാതെ അപകടം വിളിച്ചു വരുത്തുന്നത്.
അധികൃതര്‍ക്ക് നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. സ്‌കൂളിനു സമീപമുള്ള ബദര്‍ മസ്ജിദിന്റെയും ഇടയിലായി സ്ഥിതി ചെയ്യുന്ന തൂണിന്റെ അടിഭാഗം കോണ്‍ക്രീറ്റ് പൊട്ടി കമ്പി പുറത്തായ അവസ്ഥയിലാണ്. ഏത് സമയം വേണമെങ്കിലും പൊട്ടി വീഴുമെന്ന അവസ്ഥയാണ്.
മാസങ്ങളായി ഇത്തരത്തില്‍ തൂണ്‍ ഭീഷണി ഉയര്‍ത്തുന്നത് ചൂണ്ടിക്കാട്ടി വാര്‍ഡംഗം സിദ്ദിഖ് സന, പൊതുപ്രവര്‍ത്തകന്‍ എ.പി അഫ്‌സല്‍ തുടങ്ങിയവര്‍ കെ.എസ്.ഇ.ബി ഓഫിസില്‍ നേരിട്ട് പരാതി നല്‍കിയിരുന്നു. ഉടന്‍ ശരിയാക്കുമെന്നല്ലാതെ യാതൊരു നടപടിയും ഇവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാരാണ് ഇതു വഴി കടന്നുപോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."