സമ്മേളനത്തില്‍ മുഖ്യാഥിതിയായി വിവാദ പണ്ഡിതന്‍; കാന്തപുരം വിഭാഗത്തില്‍ ആശയഭിന്നത
തൃശൂര്‍: കാന്തപുരം വിഭാഗത്തിന്റെ ഉലമാ സമ്മേളനത്തില്‍ മുഖ്യാഥിതിയായി സംബന്ധിച്ച ഇറാഖി പണ്ഡിതന്‍ ശൈഖ് അഹ്്മദുല്‍ കുബൈസിയെ ചൊല്ലി സംഘടനയില്‍ ഭിന്നത. സുന്നി ആശയങ്ങളോട് ശക്തമായ അഭിപ്രായ വ്യത്യാസമുള്ള കുബൈസി പല വിചിത്ര വാദങ്ങളും ഉന്നയിച്ച വ്യക്തിയാണ്. പ്രവാചകാനുചരന്മാര്‍ക്ക് നേരെ ആക്ഷേപം ഉന്നയിച്ചതിന്റെ പേരില്‍ ദുബൈ ഭരണകൂടത്തിന്റെ നടപടിക്ക് വിധേയനായിട്ടുണ്ട് ഇദ്ദേഹം.
ഇത്തരം ഒരാളെ സമ്മേളനത്തിലേക്ക് ക്ഷണിക്കുക വഴി സുന്നീവിരുദ്ധ പ്രചാരണത്തിന് ആക്കം കൂട്ടുകയാണെന്നും ഇത് സംഘടയ്ക്ക് ദോഷം ചെയ്യുമെന്നുമാണ് കാന്തപുരം സുന്നിയിലെ ഒരു വിഭാഗത്തിന്റെ വാദം.
പ്രമുഖ സ്വഹാബി വര്യനായ മുആവിയ(റ) കാഫിറാണ്, മുത്അ നികാഹ് (താല്‍കാലിക വിവാഹം) അനുവദനീയമാണ്, വിവാഹം സാധുവാകാന്‍ സ്ത്രീക്ക് രക്ഷകര്‍ത്താവ് (വലിയ്യ്) ആവശ്യമില്ല, ഖബറിലെ ശിക്ഷ അന്ധവിശ്വാസമാണ്, അന്ത്യനാളിനോടനുബന്ധിച്ച് യഅ്ജൂജും മഅ്ജൂജും പുറപ്പെടുമെന്ന വിശ്വാസം ശരിയല്ല തുടങ്ങിയ വാദങ്ങള്‍ ഉന്നയിക്കുന്ന ആളാണ് ഇദ്ദേഹമെന്ന് വിമര്‍ശനമുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ അടക്കം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഇതിനകം തന്നെ രംഗത്തു വന്നിട്ടുണ്ട്. പുത്തന്‍വാദികളോട് കണിശത പുലര്‍ത്തുന്നു എന്ന് അവകാശപ്പെടുകയും പ്രവാചകാനുചരന്മാരെ ആക്ഷേപിക്കുന്നവരെ സംഘടനാ പ്രചാരണത്തിന് ഉപയോഗിക്കുകയും ചെയ്യുന്നത് ആശയ പാപ്പരത്തമാണെന്നാണ് ഇവരുടെ ആരോപണം. ഈ വിവാദം മറച്ചുവയ്ക്കാന്‍ ഇന്നലെ സമാപന സമ്മേളനത്തില്‍ സമസ്തയ്‌ക്കെതിരേ രൂക്ഷ വിമര്‍ശം നടത്തി അണികളെ തൃപ്തിപ്പെടുത്താനുള്ള നീക്കമായിരുന്നു നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."