അംഗീകാരം ലഭിക്കുമ്പോള്‍ കുറ്റം പറയുന്നത് മലയാളിയുടെ ഡി.എന്‍.എ പ്രശ്നം; സെന്‍കുമാറിനെതിരെ കണ്ണന്താനം
കൊച്ചി: പത്മഭൂഷണ്‍ നേടിയ നമ്പി നാരായണനെ വിമര്‍ശിച്ച ടി.പി സെന്‍കുമാറിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. അംഗീകാരം ലഭിക്കുന്നവര്‍ക്കെതിരെ സംസാരിക്കുന്നത് മലയാളികളുടെ ഡി.എന്‍.എ പ്രശ്നമാണ്. ഒരു മലയാളിയ്ക്ക് അംഗീകാരം കിട്ടുമ്പോള്‍ സന്തോഷിക്കുകയാണ് വേണ്ടതെന്നും പാരവെക്കുന്നത് ശരിയല്ലെന്നും കണ്ണന്താനം പറഞ്ഞു.
സെന്‍കുമാറിന് അഭിപ്രായം പറയാന്‍ അവകാശമുണ്ട്. സെന്‍കുമാര്‍ ബി.ജെ.പി അംഗമല്ല. നമ്പി നാരായണന് കിട്ടിയ അംഗീകാരം മലയാളിക്ക് കിട്ടിയ അംഗീകാരമാണെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. നമ്പി നാരായണനു പത്മഭൂഷണ്‍ നല്‍കിയത് അമൃതില്‍ വിഷം വീണതു പോലെയാണെന്നായിരുന്നു സെന്‍കുമാറിന്റെ പ്രതികരണം. ഇങ്ങനെ പോയാല്‍ ഗോവിന്ദച്ചാമിക്കും അമിറൂള്‍ ഇസ്ലാമിനും പത്മ പുരസ്കാരം ലഭിക്കുമോയെന്ന് ആശങ്കയുണ്ടെന്നുമാണ് സെന്‍കുമാര്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."