HOME
DETAILS

സഊദിയിൽ ഇന്ത്യൻ സർവകലാശാലകൾക്ക് ഓഫ് കാംപസിനു അനുമതി; മുന്നോട്ട് വരുന്ന സർവകലാശാലകൾക്ക് സഹായങ്ങൾ നൽകും

  
backup
March 01 2020 | 12:03 PM

affiliation-for-indian-off-campus-in-saudhi

 റിയാദ്: സഊദിയിൽ ഇന്ത്യൻ സർവ്വകലാശാലകൾക്ക് ഓഫ്  കാംപസ് തുറക്കാൻ അനുമതി ലഭിച്ചെന്നും മുന്നോട്ട് വരുന്ന സർവ്വകലാശാലകൾക്ക് ആവശ്യമായ സഹായങ്ങളൊരുക്കുമെന്ന് അംബാസിഡർ അറിയിച്ചു. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അംബാസിഡര്‍ ഡോ.ഔസാഫ് സഈദ് വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് അംബാസിഡർ ഇക്കാര്യങ്ങൾ അറിയിച്ചത്. സഊദിയിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളുകളെ കേന്ദ്രീയ വിദ്യാലയവുമായി ലയിപ്പിക്കുന്നകാര്യം പരിശോധിച്ചു വരികയാണെന്നും ബിരുദ, ബിരുദാനന്തര പഠനത്തിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 400 സ്കോളർഷിപ്പുകൾ ലഭിക്കുമെന്നും അംബാസിഡർ അറിയിച്ചു.

ഉന്നത വിദ്യാഭാസ രംഗത്ത് ഇന്ത്യയിലെ ഏത് സർവ്വകലാശാലക്കും സഊദിയിൽ ഓഫ്‍ക്യാംപസ്‌ തുറക്കാനുള്ള അനുമതിയാണ് ലഭിച്ചത്. ഡിസ്റ്റന്റ്‌സ് എജുക്കേഷൻ നടത്തുന്നതിനും സൗകര്യം ലഭ്യമാണ്. ഇതുമായി ബന്ധപ്പെട്ട പരീക്ഷകൾ നടത്തുന്നതിന് എംബസിയിലും കോൺസുലേറ്റിലും സൗകര്യം ലഭ്യമാക്കുന്നതിനും തയാറാണ്. ഇപ്പോൾ ഇന്ദിരാ ഗാന്ധി ഓപൺ യൂനിവേഴ്‌സിറ്റിയും മൗലാന ആസാദ് ഉർദു യൂനിവേഴ്‌സിറ്റിയും എംബസിയുടേയും കോൺസുലേറ്റിന്റെയും സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി പരീക്ഷകൾ നടത്തുന്നുണ്ടെന്നും അംബാസഡർ പറഞ്ഞു.

 രാജ്യത്തെ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളുകളെ കേന്ദ്രീയ വിദ്യാലയവുമായി ലയിപ്പിക്കുന്നകാര്യം പരിശോധിച്ചു വരികയാണ്.സ്‌കൂളുകളുടെ പഠന നിലവാരം ഉയർത്തുന്നതിനും ഗുണമേന്മയുള്ള പരിചയസമ്പന്നരായ അധ്യാപകരെ ലഭ്യമാക്കുന്നതിനും ഇതു സഹായകമാകും. ഇതേക്കുറിച്ച് കേന്ദ്രീയ വിദ്യാലയ ചെയർമാനുമായി ചർച്ച നടത്തിയിരുന്നു.

 മോസ്‌കോ, ഇറാൻ, കാട്മണ്ഡു എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയവുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അതേ മാതൃക സഊദിയിലെ ഇന്ത്യൻ സ്‌കൂളുകളിൽ പ്രാവർത്തികമാക്കാൻ ആവുമോയെന്നാണ് പരിശോധിക്കുന്നതെന്നും പൈലറ്റ് പ്രൊജക്ട് എന്ന നിലയിൽ എതാനും ഇന്ത്യൻ സ്‌കൂളിൽ ഇതു നടപ്പാക്കുന്ന കാര്യം ഗൗരവമായി പരിശോധിച്ചു വരികയാണെന്നും അംബാസഡർ പറഞ്ഞു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഊദിയിൽ ഉപരിപഠനത്തിന് സഹായകരമാകും വിധം ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് സഊദി വിദ്യാഭ്യാസ മന്ത്രാലയം 400 സ്‌കോളര്‍ഷിപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. സഊദി വിദ്യാഭ്യാസ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുക. ഇത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണവുമായി താരതമ്മ്യം ചെയ്യുമ്പോള്‍ കുറവാണെങ്കിലും ഒരു നല്ല തുടക്കം എന്ന രീതിയില്‍ ഇത് സ്വാഗതാർഹമാണ്.  ഇതു ഏതു രീതിയിൽ എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തെക്കുറിച്ച് പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

വിനോദ സഞ്ചാരം, നിക്ഷേപം തുടങ്ങിയ മേഖലകളിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് സംസ്ഥാനതല സംഘങ്ങൾ സഊദി അറേബ്യ സന്ദർശിക്കും. അടുത്ത മാസം ഇന്ത്യ ടൂറിസത്തിന്റെ ടൂർ സംഘം സഊദിയിലെത്തും. ആന്ധ്രാ പ്രദേശിൽനിന്നുള്ള സംഘവും അടുത്ത മാസം സഊദിയിലെത്തുന്നുണ്ട്. മധ്യപ്രദേശിൽനിന്നുള്ള സംഘവും താമസിയാതെ എത്തിച്ചേരും. വിനോദ സഞ്ചാരം, മെഡിക്കൽ ടൂറിസം തുടങ്ങി ഏതു മേഖലയിലുള്ളവർക്കും ആവശ്യമായ എല്ലാ സഹകരണവും നൽകും. സഊദികളെ  ഇന്ത്യയിലേക്ക് ആകര്ഷിക്കുന്നതിനുള്ള നടപടികളും ലഘൂകരിക്കും. കൊറോണ വൈറസ് ബാധയുടെ പശ്ചാതലത്തില്‍ സഊദി അധികൃതര്‍ നല്‍കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഇന്ത്യന്‍ സമൂഹം മുന്നോട്ട് പോകണമെന്നും അംബാസിഡര്‍ പറഞ്ഞു.

ജിദ്ദയിൽ അംബാസിഡറുടെ നേതൃത്വത്തിൽ ഓപ്പൺ ഫോറവും സംഘടിപ്പിച്ചു. ഡിസിഎം ഡോ:പ്രദീപ് സിങ് രാജ്‌പുരോഹിത്, കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്‌മാൻ ശൈഖ്, ഡെപ്യൂട്ടി കോൺസുൽ ജനറലും ഹജ്ജ് കോണ്സലുമായ വൈ സാബിർ, കൊമേഴ്‌സ്യൽ സെക്കൻഡ് സെക്രട്ടറി ഡോ:സി രാംബാബു, വാണിജ്യ വിഭാഗം, ഇൻഫർമേഷൻ കോൺസൽ ഹംന മറിയം എന്നിവരും ഓപ്പൺ ഫോറത്തിൽ സംബന്ധിച്ചു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

National
  •  3 months ago
No Image

കശ്മീരില്‍ ഇന്ന് നിശബ്ദ പ്രചാരണം; നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് 

National
  •  3 months ago
No Image

ജാപ്പനിസ് ദ്വീപില്‍ 5.6 തീവ്രതയില്‍ ഭൂചലനം; നാശനഷ്ടങ്ങളില്ല

International
  •  3 months ago
No Image

കൊന്ന് മതിവരാതെ ഇസ്‌റാഈല്‍, ലബനാനില്‍ പരക്കെ വ്യോമാക്രമണം, കൊല്ലപ്പെട്ടവര്‍ 492ലേറെ 

International
  •  3 months ago
No Image

എം.എം ലോറൻസിന്റെ മൃതദേഹത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു; അന്ത്യയാത്രയിൽ നാടകീയത

Kerala
  •  3 months ago
No Image

അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും; വെല്ലുവിളിയായി റെഡ് അലർട്ട്, കാണാതായിട്ട് 70 ദിവസം

Kerala
  •  3 months ago
No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്‌റാഈൽ, മുന്നറിയിപ്പ് സൈറൺ

International
  •  3 months ago
No Image

ശ്രീലങ്ക ചൈനയോടടുക്കുമോയെന്ന ആശങ്കയിൽ ഇന്ത്യ; അദാനിയുടെ ലങ്കൻ നിക്ഷേപത്തെയും ബാധിക്കും

International
  •  3 months ago
No Image

ഇസ്‌റാഈൽ- ഹിസ്ബുല്ല സംഘർഷത്തെ തുടർന്ന് ഇറാൻ സൈന്യത്തിൽ വാക്കിടോക്കിക്ക് ഉൾപ്പെടെ വിലക്ക് 

International
  •  3 months ago
No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago