ശക്തമായ തിരയില്‍ രണ്ട് മത്സ്യബന്ധന വള്ളങ്ങള്‍ അപകടത്തില്‍പ്പെട്ടു
മട്ടാഞ്ചേരി: മത്സ്യബന്ധനത്തിനിടെ ശക്തമായ തിരയിലകപ്പെട്ട് രണ്ട് വള്ളങ്ങള്‍ മറിഞ്ഞു. മാനേശേരി ഭാഗത്തെ കടലില്‍ ഇന്നലെ രാവിലെ ഏഴര മണിയോടെയാണ് അപകടം. ബേഥേല്‍, മരിയാംബിക എന്നീ വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഇരു വള്ളങ്ങളിലുമായുണ്ടായ മത്സ്യതൊഴിലാളികളായ കണ്ണമാലി സ്വദേശികളായ ബിജു, ബെന്നി, ഫോര്‍ട്ട്കൊച്ചി സ്വദേശി നവാസ്, തോപ്പുംപടി സൗദി പള്ളിപ്പറമ്പില്‍ സാമുവല്‍, സൗദി കുരിശിങ്കല്‍ ജയിംസ് എന്നിവരെ മറൈന്‍ എന്‍ഫോഴ്സ്മെന്റും കോസ്റ്റല്‍ പൊലിസും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
ഇന്നലെ രാവിലെ ഫോര്‍ട്ട്കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ടതാണ് വള്ളങ്ങള്‍. മാനാശേരി ഭാഗത്തെത്തിയപ്പോള്‍ ശക്തമായ കാറ്റിലും മഴയിലും അകപെട്ട് വള്ളങ്ങള്‍ മറിയുകയായിരുന്നു. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഫോര്‍ട്ട്കൊച്ചിയില്‍ നിന്ന് കോസ്റ്റല്‍ പൊലിസ് എത്തിയെങ്കിലും തൊഴിലാളികളെ രക്ഷപ്പെടുത്താനായില്ല.
പിന്നീട് ഇവര്‍ മറൈന്‍ എന്ഫോഴസ്മെന്റിനേയും കോസ്റ്റ് ഗാര്‍ഡിനേയും വിവരം അറിയിച്ചെങ്കിലും മറൈന്‍ എന്‍ഫോഴ്സ്മെന്റ് മാത്രമാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയതെന്ന് കോസ്റ്റല്‍ പൊലിസ് പറഞ്ഞു. മറൈന്‍ എന്‍ഫോഴസ്മെന്റ് എത്തുമ്പോഴും കാറ്റും മഴയും ശക്തമായിരുന്നു. മറൈന്‍ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ നേവിയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നേവിയുടെ ഹെലികോപ്റ്റര്‍ സ്ഥലത്തെത്തിയെങ്കിലും അതിന് മുമ്പ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തുകയായിരുന്നു.
മറൈന്‍ എന്‍ഫോഴ്സ്മെന്റ് അസി.കമ്മീഷണര്‍ കെ.എം സജീവ്, അസി. ഡയറക്ടര്‍ ഓഫ് ഫിഷറീസ് ഡി സജി, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ സജി മോന്, സിവില്‍ പൊലിസ് ഓഫീസര്‍ രതീഷ്, കോസ്റ്റല്‍ പൊലിസ് എ.എസ്.ഐ തോമസ് മോര്ഗന്, സിവില്‍ പൊലിസ് ഓഫീസര്‍ ജിജി എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മരണം മുന്നില്‍ കണ്ട നിമിഷങ്ങളായിരുന്നുവെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട വള്ളങ്ങള്‍ കരക്കെത്തിച്ചു. തൊഴിലാളികളുടെ അഞ്ഞൂറ് മീറ്റര്‍ നീട്ട് വല അപകടത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."