'നവോത്ഥാന' കേരളത്തില്‍ പന്തിഭോജനത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിനിടയിലും ജാതിവിവേചനം
കാസര്‍കോട്: സംസ്ഥാനത്ത് ഇപ്പോഴും ജാതിവിവേചനം നിലനില്‍ക്കുന്നതിന് തെളിവായി കാസര്‍കോട് ജില്ലയിലെ ക്ഷേത്രത്തില്‍ നടന്ന അന്നദാനം. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ബെള്ളൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് നടക്കുന്ന അന്നദാനത്തില്‍ ബ്രാഹ്മണര്‍ക്കും അബ്രാഹ്മണര്‍ക്കും ഭക്ഷണം വിളമ്പിയത് വ്യത്യസ്ഥ പന്തികളിലാണ്.
ആദ്യത്തെ പന്തല്‍ ചുറ്റമ്പലത്തിന് തൊട്ടുപിറകിലായാണ് സജ്ജീകരിച്ചിരിക്കുന്നത് ഇവിടെ ബ്രാഹ്മണര്‍ക്ക് മാത്രമാണ് ഭക്ഷണം. ഇലയിട്ട് ഭക്ഷണം വിളമ്പും. ഇവിടേക്ക് അബ്രാഹ്മണര്‍ക്ക് പ്രവേശനമില്ല.
അതേസമയം, ക്ഷേത്രപരിസരത്ത് നിന്ന് അല്‍പ്പം മാറിയാണ് രണ്ടാമത്തെ ഭക്ഷണപന്തല്‍. ഇവിടെയാണ് മറ്റുജാതിക്കാര്‍ക്ക് ഭക്ഷണം. വിളമ്പുന്ന ഭക്ഷണത്തിലും വ്യത്യാസമുണ്ട്.
വടക്കന്‍ കേരളത്തില്‍ പലയിടത്തും ഇത്തരത്തില്‍ ബ്രാഹ്മണര്‍ക്കും അബ്രാഹ്മണര്‍ക്കും വ്യത്യസ്ഥ പന്തിയില്‍ തന്നെയാണ് ഭക്ഷണം വിളമ്പുന്നത്. സംസ്ഥാനം പന്തിഭോജനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോവാണ് ഈ ജാതിവിവേചനം തുടരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."