ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം: മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: കൊറോണ വയറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ നടത്തുന്ന സുരക്ഷാ നടപടിയുടെ ഭാഗമായി ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രി. ഇവരെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു. മത്സ്യത്തൊഴിലാളികളെ സഹായിക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ നോര്‍ക്കയ്ക്ക് കേരള സര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
മത്സ്യത്തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ പറഞ്ഞു. ഇറാനില്‍ കുടുങ്ങിക്കിടക്കുന്നവരുടെ വിവരങ്ങളും വിലാസവും നോര്‍ക്കയ്ക്ക് കൈമാറാനും അതുവഴി എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തി തൊഴിലാളികളെ തിരികെ കൊണ്ടുവരാനുമാണ് ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിചേര്‍ത്തു.വിഷയം പുറത്തറിഞ്ഞപ്പോള്‍ തന്നെ ബന്ധുക്കളും നാട്ടുകാരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇറാനിലെ എംബസിയുമായി നോര്‍ക്ക സിഇഒ ബന്ധപ്പെടുകയും ചെയ്തു.
23 മത്സ്യത്തൊഴിലാളികളാണ് പുറത്തിറങ്ങാനാകാതെ ഇറാനിലെ അസൂരില്‍ മുറിയില്‍ കഴിയുമന്നത്. അതില്‍ 17പേര്‍ മലയാളികളാണ്. പൊഴിയൂര്‍, വിഴിഞ്ഞം, മരിയനാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. നാല് മാസം മുന്‍പാണ് മത്സ്യബന്ധന വിസയില്‍ ഇവര്‍ ഇറാനില്‍ പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."