HOME
DETAILS
MAL
ഐസൊലേഷനില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചത് കൊറോണ ബാധിച്ചല്ല: സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി
backup
March 01 2020 | 15:03 PM
തിരുവനന്തപുരം: കളമശേരി മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയവെ മരിച്ച യുവാവിന് കൊറോണ ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ.
മലേഷ്യയില്‍ നിന്നെത്തിയ പയ്യന്നൂര്‍ സ്വദേശിയായ 36കാരനാണ് ഐസൊലേഷനില്‍ കഴിയവേ ഗുരുതരമായ വൈറല്‍ ന്യുമോണിയ ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചത്. എന്നാല്‍ കൊറോണ ബാധിച്ച് മരിച്ചെന്ന വാര്‍ത്ത പരന്നിരുന്നു.
വ്യാഴാഴ്ച രാത്രി 12മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യുവാവിനെ പരിശോധനകള്‍ക്കു ശേഷം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ആലപ്പുഴ വൈറോളജി ലാബിലയച്ച ഇദ്ദേഹത്തിന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. പുണെ വൈറോളജി ലാബിലയച്ച രണ്ടാമത്തെ പരിശോധനാ ഫലമാണ് ഇപ്പോള്‍ വന്നതെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."