HOME
DETAILS
MAL
കഫീല്‍ഖാന്റെ ജീവന് ഭീഷണിയെന്ന് ഭാര്യ കോടതിയില്‍
backup
March 01 2020 | 16:03 PM
ഗൊരഖ്പൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന പ്രതിഷേധത്തില്‍ പ്രകോപനപരമായി പ്രസംഗിച്ചെന്നാരോപിച്ച് ദേശീയ സുരക്ഷാ നിയമം ചുമത്തി യു.പി പൊലിസ് അറസ്റ്റ് ചെയ്ത ഡോ. കഫീല്‍ ഖാന്റെ ജീവനു സുരക്ഷയാവശ്യപ്പെട്ട് ഭാര്യ കോടതിക്ക് കത്തയച്ചു. കഫീല്‍ഖാന്റെ ജീവന്‍ അപകടത്തിലാണെന്നു ഭയമുണ്ടന്നും അദ്ദേഹത്തിന് സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് ഭാര്യ ഷാബിസ്ത ഖാന്‍ അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്.
ഞങ്ങള്‍ മഥുര ജയിലില്‍ അദ്ദേഹത്തെ കാണാന്‍ പോയി. ജയിലിലേക്കു കൊണ്ടവന്ന് അഞ്ചു ദിവസം ശരിക്കും ഭക്ഷണംപോലും നല്‍കിയിരുന്നില്ല. ചെറിയ റൂമില്‍ നൂറിലധികം ആളുകള്‍ അവിടെ താമസിക്കുന്നുണ്ട്. അദ്ദേഹം ജയിലില്‍ മാനസിക പീഡനം അനുഭവിക്കുന്നുണ്ട്. അവിടെ മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് നേരിടുന്നതെന്നും അവരുടെ ജീവന്‍ അപകടത്തിലാകുമെന്നും ഭാര്യ അയച്ച കത്തില്‍ പറയുന്നു. കഫീല്‍ ഖാന്റെ ഒരു ബന്ധു ആഴ്ചകള്‍ക്കു മുന്‍പ് വെടിയേറ്റ് മരിച്ചിരുന്നു. ഈ സാഹചര്യത്തില്‍കൂടിയാണ് ഭാര്യയുടെ കത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."