HOME
DETAILS
MAL
ലൈഫ്: മുഖ്യമന്ത്രിയുടെ അവകാശവാദം സത്യവിരുദ്ധമെന്ന് കെ.സി ജോസഫ്
backup
March 02 2020 | 04:03 AM
തിരുവനന്തപുരം: ലൈഫ് പദ്ധതിയില്‍ രണ്ട് ലക്ഷത്തി പതിനാലായിരത്തിലേറെ വീടുകള്‍ പണിതുവെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം സത്യവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി ഉപനേതാവ് കെ.സി ജോസഫ് എം.എല്‍.എ പ്രസ്താവനയില്‍ ആരോപിച്ചു.
ഗീബല്‍സിനെ പോലും കടത്തിവെട്ടുന്ന പ്രചരണ തന്ത്രങ്ങള്‍ കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും കെ.സി ജോസഫ് കുറ്റപ്പെടുത്തി. നിയമസഭയില്‍ സി.പി.എം എം.എല്‍.എ കെ.ജെ മാക്സിയുടെ ചോദ്യത്തിന് മന്ത്രി എ.സി മൊയ്തീന് നല്കിയ ഉത്തരമനുസരിച്ച് ലൈഫ് പദ്ധതിയില്‍ സ്ഥലമുള്ളതും വീട് പണിയാന്‍ അര്‍ഹതയുള്ളവരുമായി കണ്ടെത്തിയത് 1,00,618 പേര് മാത്രമാണ്.
പിന്നെയെങ്ങനെ 2,14,212 പേര്‍ക്ക് വീട് നല്കി. ലഭ്യമായ കണക്ക് പ്രകാരം ഒരു ലക്ഷം വീടു പോലും പണി പൂര്‍ത്തിയായിട്ടില്ല.
അതിനാല്‍ ഒരോ പഞ്ചായത്തിലും നഗരസഭയിലും എത്ര വീടുകള്‍ വീതം പണി പൂര്‍ത്തിയാക്കിയെന്ന കണക്ക് പ്രസിദ്ധീകരിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും കെ.സി ജോസഫ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."