വയോധികയെ പീഡിപ്പിച്ച ശാന്തിക്കാരന്‍ അറസ്റ്റില്‍
തൊടുപുഴ: വിധവയായ വയോധികയെ ക്ഷേത്രം സ്റ്റോര്‍ റൂമില്‍വച്ച് പീഡിപ്പിച്ച ശാന്തിക്കാരന്‍ അറസ്റ്റില്‍. വയോധികയുടെ പരാതിയില്‍ മുïക്കയം കൂട്ടിക്കല്‍ മടുക്ക സ്വദേശി വള്ളിക്കാട്ടില്‍ വൈശാഖ് (20) ആണ് ഇടുക്കി പൊലിസിന്റെ പിടിയിലായത്. ഇടുക്കി വെള്ളാപ്പാറയ്ക്കടുത്തുള്ള ക്ഷേത്രത്തിലാണ് സംഭവം.
വനമേഖലയില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണിത്. ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയാണ് പീഡനത്തിന് ഇരയായ വയോധിക. ഫെബ്രുവരി 13നാണ് കേസിനാസ്പദമായ സംഭവം. വൈകിട്ട് നാലോടെ സ്റ്റോര്‍ റൂമില്‍ ജോലി ചെയ്യവേ വൈശാഖ് ബലമായി പീഡിപ്പിച്ചതായാണ് മൊഴി. വൃദ്ധ ബഹളമുïാക്കിയെങ്കിലും പ്രദേശത്ത് ആള്‍വാസമില്ലാത്തതിനാല്‍ ആരും രക്ഷക്കെത്തിയില്ല.
ക്ഷേത്രത്തിലെ സ്ഥിരം പൂജാരി അവധി ആയതിനാല്‍ ഒരു ദിവസത്തേക്ക് പകരക്കാരനായെത്തിയതായിരുന്നു വൈശാഖ്.
വയോധിക സംഭവം പുറത്തു പറഞ്ഞില്ല. എന്നാല്‍ പിന്നീട് ശാരീരിക അസ്വസ്ഥതകളുïായതിനെ തുടര്‍ന്ന് ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സക്കെത്തി. സംശയം തോന്നിയതിനാല്‍ ആശുപത്രിയില്‍ സ്ത്രീ ക്ഷേമത്തിനുവേïിയുള്ള ഭൂമിക പ്രവര്‍ത്തകരുടെ സഹായത്തോടെ വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."