HOME
DETAILS

വേനല്‍ മഴ: ഒറ്റദിവസം കൊï് ഒഴുകിയെത്തിയത് 72 ലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം

  
backup
March 06 2017 | 03:03 AM

%e0%b4%b5%e0%b5%87%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b4-%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%b8%e0%b4%82-%e0%b4%95%e0%b5%8ai%e0%b5%8d-%e0%b4%92

തൊടുപുഴ: മഴയ്ക്കായി കാത്തിരിക്കുന്ന  കെ.എസ്.ഇ.ബോര്‍ഡിന് ഒറ്റദിവസത്തെ വേനല്‍മഴയില്‍ ലഭിച്ചത് 71.89 ലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം. സംസ്ഥാനത്തെ ഒന്‍പത് പ്രധാന അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ ഇന്നലെ പെയ്ത വേനല്‍ മഴയിലാണ് ഇത്രയും വെള്ളം ലഭിച്ചത്.
 കനത്ത മഴയോടെയാണ് ഇടുക്കി പദ്ധതി മേഖലയില്‍ വേനല്‍മഴ സാന്നിധ്യമറിയിച്ചത്. 45.4 മി.മീ മഴ ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ വെള്ളം ഒഴുകിയെത്തിയതും ഇടുക്കിയിലാണ്- 28.33 ലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം. നേര്യമംഗലം പദ്ധതിയുടെ വൃഷ്ടിപ്രദേശത്താണ് കൂടുതല്‍ മഴ ലഭിച്ചത് - 76 മില്ലീമീറ്റര്‍. ഇവിടെ 2.9 ലക്ഷം യൂനിറ്റിനുള്ള വെള്ളമാണ്  ഒഴുകിയെത്തിയത്. ഇടുക്കി അണക്കെട്ടിന്റെ നാനൂറിലൊന്ന് ശേഷിയാണ് നേര്യമംഗലം പദ്ധതിയുടെ അണക്കെട്ടായ കല്ലാര്‍കുട്ടിക്കുള്ളത്.  മറ്റ് പദ്ധതി പ്രദേശങ്ങളില്‍ ലഭിച്ച മഴയുടെ കണക്ക് ഇങ്ങനെയാണ്.  പമ്പ 2 മി.മീ,  ഷോളയാര്‍ 2, ഇടമലയാര്‍ 6, മാട്ടുപ്പെട്ടി 12, കുറ്റ്യാടി 4,  പൊന്മുടി 23, പൊരിങ്ങല്‍കുത്ത് 34.6 മി.മീ.
കഴിഞ്ഞ ദിവസങ്ങളില്‍ 70 ദശലക്ഷം യൂനിറ്റിന് മുകളില്‍ എത്തിയ പ്രതിദിന വൈദ്യുതി ഉപഭോഗം വേനല്‍ മഴയില്‍ ചൂട് അല്‍പം ശമിച്ചതിനാല്‍  ഇന്നലെ 68.14 ദശലക്ഷം യൂനിറ്റായി കുറഞ്ഞു. 10.0256 ദശലക്ഷം യൂനിറ്റായിരുന്നു ആഭ്യന്തര ഉല്‍പാദനം. 58.123 ദശലക്ഷം യൂനിറ്റ് പുറമെ നിന്ന് എത്തിച്ചു.
ശബരിഗിരി പദ്ധതിയിലാണ് ഇന്നലെ കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിച്ചത്, 3.195 ദശലക്ഷം യൂനിറ്റ്. ഇടുക്കി പദ്ധതിയിലെ ഇന്നലത്തെ ഉല്‍പാദനം 2.776 ദശലക്ഷം യൂനിറ്റായിരുന്നു. 1545.409 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് ഇപ്പോള്‍ എല്ലാ അണക്കെട്ടുകളിലുമായുള്ളത്. ഇത് മൊത്തം സംഭരണശേഷിയുടെ 37 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേദിവസത്തേക്കാള്‍ 543.37 ദശലക്ഷം യൂനിറ്റിന്റെ കുറവാണിത്.  
2331.08 അടിയാണ് ഇടുക്കി അണക്കെട്ടിലെ  ഇന്നലത്തെ ജലനിരപ്പ്. ഇത് സംഭരണ ശേഷിയുടെ 31 ശതമാനമാണ്.  വരും ദിവസങ്ങളില്‍ വേനല്‍മഴ കനക്കുമെന്നാണ് വൈദ്യുതി ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര വൈദ്യുതി ഉല്‍പാദനം കുറച്ച് കേന്ദ്ര പൂളിനെ കൂടുതല്‍ ആശ്രയിക്കാനുള്ള  കെ.എസ്.ഇ.ബി ജലവിനിയോഗ സെല്ലിന്റെ  കണക്കുകൂട്ടല്‍ പാളിയിരിക്കുകയാണ്.
 ഗ്രിഡ് ശേഷിയുടെ പരമാവധി വൈദ്യുതി ഇപ്പോള്‍ കേന്ദ്ര പൂളില്‍ നിന്നു എത്തിക്കുന്നുï്. 58 - 60 ദശലക്ഷം യൂനിറ്റ് വൈദ്യുതി എത്തിക്കാനുള്ള ശേഷിയാണ് ഇപ്പോള്‍ കേരളത്തിനുള്ളത്. അരീക്കോട് സ്ഥാപിക്കുന്ന ട്രാന്‍സ്‌ഫോര്‍മര്‍ നാളെ കമ്മിഷന്‍ ചെയ്യാനുള്ള തയാറെടുപ്പിലാണ് കെ.എസ്.ഇ.ബി. ഇതോടെ രï് ലക്ഷം യൂനിറ്റ് വൈദ്യുതി കൂടി കേന്ദ്ര പൂളില്‍ നിന്നു എത്തിക്കാനാകുമെന്നാണ് ലോഡ് ഡെസ്പാച്ച് വിഭാഗത്തിന്റെ പ്രതീക്ഷ.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീകുമാർ മേനോനെതിരായ മഞ്ജു വാര്യരുടെ പരാതി ഹൈക്കോടതി റദ്ദാക്കി

Kerala
  •  a month ago
No Image

ജാഗ്രത; ഫെയ്‌സ്ബുക്കിലൂടെ സിവില്‍ ഐഡി സേവനങ്ങള്‍ നല്‍കുന്നില്ല 

Kuwait
  •  a month ago
No Image

ഹിതപരിശോധന; രാജ്യത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  a month ago
No Image

സ്‌കൂള്‍ കായിക മേളയ്ക്ക് തിരിതെളിഞ്ഞു

Kerala
  •  a month ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേള; ഇളയരാജ പങ്കെടുക്കും

uae
  •  a month ago
No Image

മലയാള സർവ്വകലാശാല; പിഎച്ച്ഡി റാങ്ക് ലിസ്റ്റിൽ അട്ടിമറി

Kerala
  •  a month ago
No Image

ഇന്റര്‍നാഷനല്‍ എയര്‍ഷോ 2024; ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങളെത്തി

bahrain
  •  a month ago
No Image

ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala
  •  a month ago
No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago