HOME
DETAILS

മൂലമറ്റത്തെ ജനറേറ്റര്‍ തകരാര്‍:  പ്രതിദിന നഷ്ടം അഞ്ച് കോടി

  
Web Desk
March 02 2020 | 04:03 AM

%e0%b4%ae%e0%b5%82%e0%b4%b2%e0%b4%ae%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%9c%e0%b4%a8%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4
 
തൊടുപുഴ: ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ഹൗസിലെ ജനറേറ്റര്‍ തകരാറിലായതിനാല്‍ കെ.എസ്.ഇ.ബിക്ക് പ്രതിദിനം ശരാശരി അഞ്ച് കോടിയുടെ നഷ്ടം. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നതിനാല്‍ ഇടുക്കി അണക്കെട്ടില്‍ ആവശ്യത്തിന് വെള്ളമുണ്ടായിട്ടും കൂടുതല്‍ വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണ്. 
മൂലമറ്റം പവര്‍ഹൗസിലെ 130 മെഗാവാട്ട് വീതം ഉല്‍പാദനശേഷിയുള്ള ആറ് ജനറേറ്ററുകളില്‍ മൂന്നെണ്ണം ഷട്ട്ഡൗണിലാണ്. ജനുവരി 20നും ഫെബ്രുവരി ഒന്നിനും ഉണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് ജനറേറ്ററുകള്‍ക്ക് തകരാര്‍ സംഭവിച്ചു. ഒരു ജനറേറ്റര്‍ നവീകരണത്തിലാണ്. മൂന്ന് ജനറേറ്ററുകളില്‍ നിന്ന് പരമാവധി ഒരുദിവസം ഉല്‍പാദിപ്പിക്കാവുന്നത് 9.36 ദശലക്ഷം യൂനിറ്റാണ്. അണക്കെട്ട് തുറന്നുവിടേണ്ട സാഹചര്യത്തിലാണ് ഇത്രയും ഉല്‍പാദനം നടക്കുക. സാധാരണഗതിയില്‍ 7- 8 ദശലക്ഷം യൂനിറ്റ് വരെയാണ് ഉല്‍പാദിപ്പിക്കാവുന്നത്. പീക് സമയത്ത് പവര്‍ എക്‌സ്‌ചേഞ്ചിലെ ശരാശരി യൂനിറ്റ് വിലയായ 7 രൂപ വച്ച് കണക്കുകൂട്ടിയാല്‍ 7 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്ക് 4.9 കോടി രൂപ വേണ്ടിവരും. പൊട്ടിത്തെറിയിലൂടെ മാത്രം ഏകദേശം 6 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.  ഡിമാന്‍ഡ് വര്‍ധിക്കുന്നതിനനുസരിച്ച് പവര്‍ എക്‌സ്‌ചേഞ്ച് വൈദ്യുതി വില ഉയരും. കഴിഞ്ഞ വേനലില്‍ യൂനിറ്റിന് 11 രൂപ വരെ വില എത്തിയിരുന്നു. ജനറേറ്ററുകള്‍ തകരാറായി ഒരുമാസം പിന്നിട്ടിട്ടും പരിഹരിക്കാന്‍ കഴിയാത്തത് കെ.എസ്.ഇ.ബി ജനറേഷന്‍ വിഭാഗത്തിന്റെ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 
79.004 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്തെ ഇന്നലത്തെ വൈദ്യുതി ഉപഭോഗം. ഇതില്‍ 63.4957 ദശലക്ഷം യൂനിറ്റും പുറത്തുനിന്ന് എത്തിച്ചതാണ്. 15.5 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു ആഭ്യന്തര ഉല്‍പാദനം. വെള്ളിയാഴ്ച 80.2162 ദശലക്ഷം യൂനിറ്റും വ്യാഴാഴ്ച 80.2099 ദശലക്ഷം യൂനിറ്റുമായിരുന്നു ഉപഭോഗം. 4.493 ദശലക്ഷം യൂനിറ്റായിരുന്നു മൂലമറ്റം പവര്‍ഹൗസിലെ ഇന്നലത്തെ ഉല്‍പാദനം. 2484.322 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം എല്ലാ സംഭരണികളിലുമായുണ്ട്. സംഭരണശേഷിയുടെ 60 ശതമാനമാണിത്. ഫെബ്രുവരി 1 മുതല്‍ 29 വരെ 74.77 ദശലക്ഷം യൂനിറ്റിനുള്ള നീരൊഴുക്ക് പ്രതീക്ഷിച്ചിടത്ത് ലഭിച്ചത് 52.362 ദശലക്ഷം യൂനിറ്റിനുള്ളത് മാത്രമാണ്.  2367.66 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. സംഭരണശേഷിയുടെ 62 ശതമാനമാണിത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് നാമമാത്രമാണ്. 0.32 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു ഇന്നലത്തെ നീരൊഴുക്ക്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്

Kerala
  •  14 days ago
No Image

ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം 

Cricket
  •  14 days ago
No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പു‍നസ്ഥാപിച്ചു

Kerala
  •  14 days ago
No Image

മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും 

Kerala
  •  14 days ago
No Image

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്

International
  •  14 days ago
No Image

പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി

International
  •  14 days ago
No Image

സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു

National
  •  14 days ago
No Image

ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്‌മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്

Cricket
  •  14 days ago
No Image

വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം

National
  •  14 days ago
No Image

​ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം 

International
  •  14 days ago