പ്രതീക്ഷയുടെ പച്ചത്തുരുത്തുകള്‍; ഡല്‍ഹിയില്‍ സംഘ് ഭീകരര്‍ പള്ളി മിനാരത്തില്‍ നാട്ടിയ കാവി പതാക അഴിച്ചു മാറ്റി ഹിന്ദു യുവാവ് video
ന്യൂഡല്‍ഹി: കൊലവിളികള്‍ മുഴങ്ങുന്ന തലസ്ഥാന നഗരിയില്‍ നിന്ന് പ്രതീക്ഷയുടെ നാമ്പുണര്ത്തുന്ന ചില വാര്‍ത്തകളും. ഡല്‍ഹി വംശഹത്യക്കിടെ കലാപകാരികള്‍ പള്ളി മിനാരത്തില്‍ കെട്ടിയ കാവിക്കൊടി ഒരു ഹിന്ദു യുവാവ് അഴിച്ചു മാറ്റിയതാണ് പുതിയ വാര്‍ത്ത.
അഭിഭാഷകനും എഴുത്തുകാരനുമായി അവിനാശ് കുമാര്‍ എന്നയാളാണ് ഇതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. അശോക് നഗറിലുള്ള പള്ളിയുടെ മിനാരത്തില്‍ നിന്നാണ് യുവാവ് കാവിക്കൊടി അഴിച്ചുമാറ്റിയത്.
മുസ് ലിം വംശഹത്യയാണ് അക്രമികള്‍ ലക്ഷ്യമിട്ടെന്ന വേദനാജനകമായ ആശങ്കകള്‍ക്കിടയിലും ഇതുപോലത്തെ നന്മ നിറഞ്ഞ സംഭവങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
അക്രമികള്‍ തീയിട്ട വീടുകളില്‍ നിന്ന് ആറ് മുസ്ലിം കുടുംബങ്ങളെ രക്ഷിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഹിന്ദു യുവാവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജുമുഅ നിസ്കാരം നിര്‍വഹിക്കുന്നവര്‍ക്ക് കൈകോര്‍ത്ത് പിടിച്ച കാവലിരിക്കുന്നവരും തങ്ങളുടെ തലപ്പാവ് മുസ്ലിങ്ങള്‍ക്ക് അണിയിച്ച് അവരുടെ ജീവന് രക്ഷിച്ച സിഖ് സഹോദരന്മാരും ഡല്‍ഹിയില്‍ കണ്ട സ്നേഹക്കാഴ്ചകളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."