സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ സുപ്രിംകോടതി
ന്യൂഡല്‍ഹി: ടി. പി സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രിംകോടതി. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇത്തരം നടപടികള്‍ എടുക്കുന്നത് എങ്ങനെയെന്ന് സുപ്രിംകോടതി ചോദിച്ചു. ഇങ്ങനെ പോയാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ബാക്കിയുണ്ടാകുമോ എന്നും കോടതി ചോദിച്ചു.
വ്യക്തിനിഷ്ഠമായ താല്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയത്. ഇത് ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണെന്ന് കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ മാര്‍ച്ച് 27നകം സത്യവാങ്മൂലം നല്‍കാനും സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചു.
സെന്‍കുമാറിന്റെ അപേക്ഷയില്‍ സംസ്ഥാന സര്‍ക്കാറിന് കോടതി നോട്ടിസ് അയച്ചു. തന്നെ മാറ്റിയതിനെതിരെ സെന്‍കുമാര്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ ഹരജി തള്ളി. തുടര്‍ന്നാണ് സെന്‍കുമാര്‍ സുപ്രിം കോടതിയെ സമീപിച്ചത്. ടി.പി ചന്ദ്രശേഖരന് വധക്കേസിലും ഫസല്‍ വധക്കേസിലും എടുത്ത നടപടികളാണ് തന്നെ മാറ്റുന്നതിലേക്ക് നയിച്ചതെന്ന ഗുരുതര ആരോപണമാണ് സെന്‍കുമാര്‍ ഹരജിയില്‍ ഉന്നയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."