കല്‍ബുര്‍ഗി വധം ഗൗരവമുള്ള കേസ്, വിശദമായി 26ന് വാദം കേള്‍ക്കുമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: ഇടതുപക്ഷ സാമൂഹികപ്രവര്‍ത്തകനും എഴുത്തുകാരനുമായ എം.എം കല്‍ബുര്‍ഗിയെ വെടിവച്ചു കൊന്ന കേസ് വളരെ ഗൗരവമുള്ളതാണെന്നും അടുത്തമാസം 26ന് വിഷയത്തില്‍ വിശദമായി വാദംകേള്‍ക്കുമെന്നും സുപ്രിംകോടതി. കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഉമാദേവി സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ജഡ്ജിമാരായ ആര്‍.എഫ് നരിമാനും നവീന്‍ സിന്‍ഹയും അടങ്ങിയ രണ്ടംഗ സുപ്രിംകോടതി ബെഞ്ച്.
നേരത്തെ കേസ് പരിഗണിക്കുന്നതിനിടെ കര്‍ണാടക സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിങ്ങള്‍ ഈ കേസില്‍ ഒന്നും ചെയ്തില്ലെന്ന് സുപ്രിംകോടതി സര്‍ക്കാരിനെ കുറ്റപ്പെടുത്തി. ഈ കേസില്‍ നിങ്ങള്‍ ഇതുവരെ എന്താണ് ചെയ്തത്? ഒന്നും ചെയ്തില്ല. നിങ്ങള്‍ എല്ലാവരെയും വിഡ്ഢികളാക്കുകയാണ്. കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് എത്രസമയം വേണ്ടിവരുമെന്നും കോടതി ചോദിച്ചിരുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ കഴിഞ്ഞദിവസം നല്‍കിയ സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് കേസ് വിശദമായി കേള്‍ക്കുമെന്ന് കോടതി പറഞ്ഞത്. ഹമ്പി സര്‍വകലാശാലാ മുന്‍ വൈസ്ചാന്‍സിലര്‍ കൂടിയായ കല്‍ബുര്‍ഗി 2015 ഓഗസ്റ്റില്‍ കര്‍ണാടകയിലെ ദാര്‍വാഡിലുള്ള വസതിക്കു മുന്‍പില്‍ വച്ചാണ് വെടിയേറ്റുമരിച്ചത്.
മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ്, ഇടതുപക്ഷ പ്രവര്‍ത്തകരും എഴുത്തുകാരുമായ ഗോവിന്ദ പന്‍സാരെ, നരേന്ദ്രദബോല്‍ക്കര്‍ എന്നിവരും സമാനസാഹചര്യത്തിലാണ് വെടിയേറ്റ് മരിച്ചതെന്നും ഇവരുടെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഹിന്ദുത്വ സംഘടനയായ സനാതന്‍സന്‍സ്തയാണ് കല്‍ബുര്‍ഗിയെയും വധിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."