ശുചിത്വ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താല്‍ ലൈസന്‍സ് അപേക്ഷകള്‍ നിരസിക്കരുതെന്ന് ഹൈക്കോടതി
കൊച്ചി: ശുചിത്വം ഉറപ്പാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താല്‍ വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് അപേക്ഷകള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നിരസിക്കരുതെന്ന് ഹൈക്കോടതി.
വ്യാപാര സ്ഥാപനങ്ങളുടെ ഡി ആന്‍ഡ് ഒ ലൈസന്‍സിനുള്ള അപേക്ഷകളോടൊപ്പം ആരോഗ്യ വകുപ്പ് നല്‍കുന്ന സാനിട്ടേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന തദ്ദേശ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ സര്‍ക്കുലറിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
സാനിട്ടേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ അപേക്ഷ നിരസിക്കരുതെന്ന് പറയുന്നതിനൊപ്പം സര്‍ക്കുലറില്‍ പറഞ്ഞിട്ടുള്ള പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് തടസമില്ലെന്നുംഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ഈ ആവശ്യം ഉന്നയിച്ച് ഒരു വ്യാപാരി നല്‍കിയ ഹരജി സിംഗിള്‍ബെഞ്ച് അനുവദിച്ചിരുന്നു. ഇത് എല്ലാ വ്യാപാരികള്‍ക്കും അനുവദിക്കണമെന്നും ലൈസന്‍സ് പുതുക്കാനും പുതിയ ലൈസന്‍സ് എടുക്കാനുമുള്ള അപേക്ഷകളില്‍ സാനിട്ടേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നിര്‍ബന്ധിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."