പൊലിസ് സേനയില്‍ 668 ഒഴിവുകള്‍
തിരുവനന്തപുരം: പൊലിസ് സേനയില്‍ വിവിധ തസ്തികകളിലായി 668 ഒഴിവുകള്‍ നിലവിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.
ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഡി.വൈ.എസ്.പി-6, അസിസ്റ്റന്റ് കമാന്റന്റ്-8 (എ.ആര്‍), അസിസ്റ്റന്റ് കമാന്റന്റ്-2(എ.പി), ഇന്‍സ്‌പെക്ടര്‍ 42, ഇന്‍സ്‌പെക്ടര്‍(എ.പി ബറ്റാലിയന്‍)-72, ഇന്‍സ്‌പെക്ടര്‍ (ടെലി)-5, ഇന്‍സ്‌പെക്ടര്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്-4,സബ് ഇന്‍സ്‌പെക്ടര്‍ (ആര്‍മറര്‍)-11, സബ് ഇന്‍സ്‌പെക്ടര്‍(മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്)-3, എ.എസ്.ഐ (എ.പി ബറ്റാലിയന്‍)-12, പൊലിസ് കോണ്‍സ്റ്റബിള്‍317, ടെക്‌നിക്കല്‍ പൊലിസ് കോണ്‍സ്റ്റബിള്‍-184, ടെക്‌നിക്കല്‍ ഹവില്‍ദാര്‍-2 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം1,123 പുതിയ തസ്തികകള്‍ സൃഷ്ടിച്ചതായും യു.ആര്‍ പ്രദീപിനെ മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."