വ്യോമസേനയില്‍ ഗ്രൂപ്പ് സി വിഭാഗത്തില്‍ ഒഴിവുകള്‍
ഇന്ത്യന്‍ വ്യോമസേനയില്‍ ഗ്രൂപ്പ് സി വിഭാഗത്തിലെ 56 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെസ് സ്റ്റാഫ് (ഏഴ്), എം.ടി.എസ് (11), കുക്ക് (അഞ്ച്), എല്‍.ഡി.സി (മൂന്ന്), സ്റ്റോര്‍ കീപ്പര്‍ (ഒന്‍പത്), സൂപ്രണ്ട്സ്റ്റോര് (ആറ്), കാര്‍പെന്റര്‍ (ഒന്ന്), വള്‍ക്കനൈസര്‍ (ഒന്ന്), സഫായ്വാല (10), സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്2 (ഒന്ന്), എം.ടി.ഡിഒ.ജി (ഒന്ന്), പെയിന്റര്‍ (ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകള്‍.
മെസ് സ്റ്റാഫ്, എം.ടി.എസ്, സഫായ്വാല തസ്തികകള്‍ക്ക് മെട്രിക്കുലേഷന്‍ വിജയമാണ് യോഗ്യത. കുക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്കു സമാനമേഖലയില്‍ ആറു മാസത്തെ പരിചയം വേണം, എല്‍.ഡി.സി പന്ത്രണ്ടാം ക്ലാസ് വിജയവും ഇംഗ്ലീഷില്‍ മിനിറ്റില്‍ 30 വാക്ക് ടൈപ്പിങ് സ്പീഡും സ്റ്റോര്‍ കീപ്പര്‍ പന്ത്രണ്ടാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം, സൂപ്രണ്ട് ബിരുദം അല്ലെങ്കില്‍ തത്തുല്യം, കാര്‍പെന്റര്‍, പെയിന്റര്‍ എന്നിവയ്ക്കു ബന്ധപ്പെട്ട മേഖലയില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്, വള്‍ക്കനൈസര്‍ പന്ത്രണ്ടാം ക്ലാസ്, സ്റ്റെനോഗ്രാഫര്‍ പന്ത്രണ്ടാം ക്ലാസും ഹിന്ദി, ഇംഗ്ലീഷ് ടൈപ്പിങ് പരിജ്ഞാനവും എം.ടി.ഡി മെട്രികുലേഷനും ഡ്രൈവിങ് ലൈസന്‍സും എന്നിവയാണ് യോഗ്യതകള്‍.
എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ബന്ധപ്പെട്ട വിലാസത്തിലേക്ക് അയക്കണം.
നിശ്ചിത മാതൃകക്ക് h-ttp:www.davp.nic.inWriteReadDataADSad-i_10801_101_1617b.pdf സന്ദര്‍ശിക്കുക.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: മാര്‍ച്ച് 10.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."