സ്വയംതൊഴില്‍ സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരില്‍നിന്നു തൊഴില്‍സംരംഭങ്ങള്‍ ആരംഭിക്കാനുള്ള ദിശ 2017 രണ്ടാംഘട്ട ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അപേക്ഷകര്‍ 18നും 55നും മധ്യേ പ്രായമുള്ളവരായിരിക്കണം.
ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരുടെ കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ 1,20,000 രൂപയിലും താഴെയായിരിക്കണം. മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് (മുസ്‌ലിം, ക്രിസ്ത്യന്‍ മുതലായവ) വരുമാനപരിധി പരമാവധി ആറു ലക്ഷം രൂപവരെയാണ്. ഒ.ബി.സി വിഭാഗക്കാര്‍ക്ക് പത്തു ലക്ഷം രൂപവരെയും മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 30 ലക്ഷം രൂപവരെയും വായ്പ ലഭിക്കും.
പലിശ നിരക്ക് ആറു മുതല്‍ എട്ടു ശതമാനം വരെ. ലാഭക്ഷമതയോടും നിയമപരമായും നടത്താന്‍ പറ്റുന്ന ഏതു സംരംഭത്തിനും വായ്പ നല്‍കും. താല്‍പര്യമുള്ളവര്‍ www.ksbcdc.com എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ നടത്തണം. യോഗ്യരായവരെ അതാതു ജില്ലകളില്‍ ഏപ്രില്‍ 29 നടത്തുന്ന ദിശ 2017 സംരംഭകത്വ വര്‍ക്ക്‌ഷോപ്പിലേക്ക് ക്ഷണിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ട അവസാന തിയതി: ഏപ്രില്‍ 15.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."