ലഹരി വിരുദ്ധ ബോധവത്കരണം ഊര്‍ജ്ജിതപ്പെടുത്തും: കലക്ടര്‍
കോട്ടയം: ലഹരി വസ്തുക്കളുടെ ഉപയോഗം തടയാന്‍ സ്കൂളുകളെ നിരീക്ഷണ വിധേയമാക്കുന്നതോടൊപ്പം ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കുമെന്നു കലക്ടര്‍ സ്വാഗത് ഭണ്ഡരി അറിയിച്ചു.
അനധികൃത മദ്യവില്പനയും ലഹരി ഉപയോഗവും തടയുന്നതിനുളള ജനകീയ സമിതിയുടെ ജില്ലാതല യോഗത്തിലാണു തീരുമാനം. അബ്കാരി കേസുകള്‍ തീര്‍പ്പാക്കുന്നതിനുളള കാലതാമസം ഒഴിവാക്കാന്‍ ജില്ലയില്‍ അബ്കാരി കോടതി വേണമെന്ന ആവശ്യം സമിതി ശുപാര്‍ശ ചെയ്തു.
അനധികൃത മദ്യവും ലഹരി വസ്തുക്കളും വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ എക്സൈസിനും പൊലിസിനും രഹസ്യമായി വിവരം നല്‍കാം.
നടപടി കര്‍ശനമാക്കുന്നതോടൊപ്പം ഇത്തരം പ്രദേശങ്ങളില്‍ ബോധവത്കരണവും ശക്തിപ്പെടുത്തും. കഴിഞ്ഞ യോഗത്തിനു ശേഷമുളള മൂന്നു മാസങ്ങളില്‍ 2044 റെയ്ഡുകള്‍ നടത്തിയിട്ടുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട 742 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യോഗത്തില്‍ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ സുരേഷ് റിച്ചാര്‍ഡ്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി മൈക്കിള്‍ വെട്ടിക്കാട്, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബാലഗോപാലന് നായര്‍ എക്സൈസ് പൊലിസ് സി.ഐമാര്‍, മറ്റ് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."