തേക്കുമരം രക്ഷിച്ചത് 19 പേരുടെ ജീവന്
തൊടുപുഴ: ഒരു തേക്കുമരം രക്ഷിച്ചത് 19 പേരുടെ വിലപ്പെട്ട ജീവന്. നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറി 50 അടി താഴ്ചയിലേക്ക് മറിയുമായിരുന്ന കെ.എസ്.ആര്.ടി.സി ബസാണ് മരത്തില്‍ തട്ടിനിന്നത്.
മുന്‍ ചക്രങ്ങള്‍ റോഡില്‍ നിന്ന് പുറത്തിറങ്ങി ബസിന്റെ കാല് ഭാഗത്തോളം കൊക്കയിലേക്ക് ചാഞ്ഞിട്ടും മരത്തിന്റെ കരുത്തില്‍ കരകയറായനായതിന്റെ ആശ്വാസത്തിലായിരുന്നു യാത്രക്കാര്‍.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് പാലാ - തൊടുപുഴ റോഡില്‍ നെല്ലാപ്പാറ വളവിലായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് റോഡരികിലെ ക്രാഷ്ഗാര്‍ഡും തകര്‍ത്താണ് കൊക്കയിലേക്ക് നീങ്ങിയത്. മരത്തില്‍ തട്ടി നിന്നില്ലായിരുന്നെങ്കില്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് തൊട്ടടുത്തുള്ള വൈദ്യുതി പോസ്റ്റിലും ഇടിച്ച് വന്‍ ദുരന്തം ഉണ്ടാകുമായിരുന്നു. പാല ഡിപ്പോയിലെ ബസാണ് അപകടത്തില്‍പ്പെട്ടത്.
യാത്രക്കാരെ സുരക്ഷിതരായി ഇറക്കിയശേഷം തൊടുപുഴ ഡിപ്പോയില്‍ നിന്ന് എത്തിയ ജീവനക്കാരും പൊലിസും നാട്ടുകാരും ചേര്‍ന്ന് ബസ് റോഡിലേക്ക് തിരിച്ചുകയറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."