HOME
DETAILS
MAL
ഡല്‍ഹി വംശഹത്യ പ്രകോപനത്തിന് സുരക്ഷയോ?
backup
March 04 2020 | 01:03 AM
ന്യൂഡല്‍ഹി: ബി.ജെ.പി നേതാവും പ്രകോപന പ്രസംഗങ്ങളിലൂടെ ഡല്‍ഹി വംശഹതയ്ക്കു കാരണക്കാരനുമായ കപില്‍ മിശ്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷയൊരുക്കിയെന്ന് വാര്‍ത്ത. തന്റെ ജീവന് ഭീഷണിയുണ്ടെന്ന മിശ്രയുടെ പരാതിയെ തുടര്‍ന്നാണ് നടപടിയെന്നാണ് വിവരം. ഇയാള്‍ക്കെതിരേ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് നടപടിയെന്നതും ശ്രദ്ധേയമാണ്.
ഇതുപ്രകാരം കപില്‍ മിശ്രയ്ക്കു സായുധ സംഘത്തിന്റെ ഫുള്‍ടൈം സെക്യൂരിറ്റിയാണ് ഒരുങ്ങുന്നത്. എന്നാല്‍, തങ്ങള്‍ക്ക് ഇതേക്കുറിച്ച് അറിവില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചതിനു പിന്നാലെ, കപില്‍ മിശ്രയ്ക്കു സുരക്ഷയൊരുക്കിയിട്ടില്ലെന്ന പ്രതികരണവുമായി ഡല്‍ഹി പൊലിസ് ജോയിന്റ് കമ്മിഷണര്‍ അലോക് കുമാറും രംഗത്തെത്തി.
പ്രകോപന പ്രസംഗങ്ങളിലൂടെ ഡല്‍ഹി വംശഹത്യയ്ക്കു കാരണക്കാരനായ ഇയാള്‍ക്കെതിരേ കേസെടുക്കാന്‍ നേരത്തെ ഡല്‍ഹി ഹൈക്കോടതി ഉത്തകവിട്ടിരുന്നു. എന്നാല്‍, ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് മുരളീധറിനെ അന്ന് രാത്രിതന്നെ സ്ഥലംമാറ്റുകയും പിറ്റേന്ന് കേസ് പരിഗണിച്ച മറ്റൊരു ബെഞ്ച് വിഷയത്തില്‍ സര്‍ക്കാരിന് മറുപടി നല്കാന് ഒരു മാസം സമയം നല്‍കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."