മസ്തിഷ്‌ക ഭിന്നശേഷിയുള്ളവര്‍ക്ക് രക്ഷിതാവ്: കമ്മിറ്റി യോഗം ഇന്ന്
പാലക്കാട്: മസ്തിഷ്‌ക ഭിന്നശേഷിയുള്ളവരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് നിയമപരമായ രക്ഷിതാവിനെ (ലീഗല്‍ ഗാര്‍ഡിയന്‍) നിയമിച്ച് നല്‍കുന്നതിനായുള്ള ലോക്കല്‍ ലെവല്‍ കമ്മിറ്റി യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കലക്ടറുടെ ചേംബറില്‍ നടക്കും. നിയമം, ആരോഗ്യം, രജിസ്‌ട്രേഷന്‍, സാമൂഹിക നീതി, റവന്യൂ വകുപ്പുകളുടെ പ്രതിനിധികള്‍ അംഗങ്ങളായ പത്തംഗ സമിതിയാണ് പ്രതിമാസ യോഗം ചേര്‍ന്ന് അപേക്ഷകള്‍ പരിഗണിക്കുന്നത്. ലോക്കല്‍ ഗാര്‍ഡിയനെ നിയമിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ലഭിച്ച അപേക്ഷകള്‍ പരിഗണിക്കും.
കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ വകുപ്പിന്റെ നിയന്ത്രണത്തില്‍ 1999 ല്‍ നിലവില്‍ വന്ന നാഷനല്‍ ട്രസ്റ്റ് ആക്ട് പ്രകാരമാണ് നിയമപരമായ. രക്ഷിതാവിനെ നിയമിച്ചു നല്‍കുക. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബഹുവൈകല്യം, ബുദ്ധിമാന്ദ്യം എന്നിവയുള്ളവര്‍ക്ക് ബാങ്കുകളിലൂടെ സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സ്വത്ത് ക്രയവിക്രയം നടത്തുന്നതിനും മറ്റും നിയമപരമായി രക്ഷിതാവ് ആവശ്യമാണ്. മാതാപിതാക്കള്‍, സഹോദരങ്ങള്‍ തുടങ്ങി തൊട്ടടുത്ത ബന്ധുക്കളില്ലാത്തവരാണെങ്കില്‍ സംഘടനകള്‍ക്കോ മറ്റുള്ളവര്‍ക്കോ നിയമപരമായ രക്ഷിതാവാകാം. ജില്ലാ കലക്ടര്‍ അധ്യക്ഷയായുള്ള ലോക്കല്‍ ലെവല്‍ കമ്മിറ്റിയാണ് രക്ഷിതാവിനെ നിയമിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."