സിദ്ധുവും നസ്റുദ്ദീന്‍ ഷായും അമീര്‍ ഖാനും രാജ്യദ്രോഹികള്‍- ആര്.എസ്.എസ് നേതാവ്
അലിഗഢ്: കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ധു, നടന്മാരായ നസ്റുദ്ദീന്‍ ഷാ, അമീര്‍ ഖാന് എന്നിവര്‍ രാജ്യദ്രോഹികളാണെന്ന് ആര്.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. മിര്ജാഫറിനേയും ജയ്ചന്ദിനേയും പോലെയാണ് അവരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അജ്മല്‍ കസബ്, യാക്കൂബ്, ഇശ്രത് ജഹാന് എന്നിവരെ പോലെയുള്ള യുവാക്കളെയല്ല, എ.പി.ജെ അബ്ദുല്‍ കലാമിന്റെ പാത പിന്തുടരുന്നവരെയാണ് രാജ്യത്തിന് ആവശ്യം. കസബിന്റെ പാത പിന്തുടരുന്നവര് രാജ്യദ്രോഹികളാണെന്നും അദ്ദേഹം പറഞ്ഞു.
അമീറും നസ്റുദ്ദീന്‍ ഷായും നല്ല അഭിനേതാക്കളാവാം. രാജ്യ ദ്രോഹികളായതിനാല് അവര്‍ ബഹുമാനമര്ഹിക്കുന്നില്ല.
ബാബരി കസിന്റെ കാര്യത്തിലും അദ്ദേഹം പ്രതിഷേധം പ്രകടിപ്പിച്ചു. കോണ്‍ഗ്രസും ഇടതുപക്ഷ മത വര്‍ഗീയ പാര്‍ട്ടികളും ചില ജഡ്ജിമാരുമാണ് അയോധ്യ കേസ് നീട്ടിക്കൊണ്ടു പോകുന്നതെന്ന് ഇന്ദ്രേഷ് കുമാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."