കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് നിയമനം നല്‍കിയുളള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി
തിരുവനന്തപുരം: അപകടത്തില്‍ മരിച്ച മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കിയുളള ഉത്തരവ് പുറത്തിറങ്ങി. ബഷീറിന്റെ ഭാര്യ ജസീലയ്ക്ക് തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ അസിസ്റ്റന്റായാണ് നിയമനം. പുതിയ തസ്തിക സൃഷ്ടിച്ചാണ് സര്‍ക്കാര്‍ നിയമനം നല്‍കിയിരിക്കുന്നത്.
നേരത്തെ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെന്ഷന് റദ്ദാക്കി തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ മുഖ്യമന്ത്രി തള്ളിയിരുന്നു. ശ്രീറാമിന്റെ സസ്പെഷന് കാലാവധി 90 ദിവസത്തേക്ക് കൂടി നീട്ടി മുഖ്യമന്ത്രി ഉത്തരവിടുകയും ചെയ്തു.
2019 ഓഗസ്റ്റ് മൂന്ന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാര്‍ ഇടിച്ച് ബഷീര്‍ കൊല്ലപ്പെട്ടത്. ശ്രീറാം മദ്യലഹരിയില്‍ അമിതവേഗത്തില്‍ വാഹനമോടിച്ചാണ് അപകടം ഉണ്ടാക്കിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."