HOME
DETAILS
MAL
നാല് വർഷമായി നാട്ടിൽ പോകാനാകാതെ കുടുങ്ങിയ മലയാളി ഉൾപ്പെടെ ദുരിതത്തിലായ പത്തോളം ഇന്ത്യക്കാർ നാടണഞ്ഞു
backup
March 04 2020 | 16:03 PM
റിയാദ്: നാല് വർഷമായി നാട്ടിൽ പോകാനാകാതെ കുടുങ്ങിയ മലയാളി ഉൾപ്പെടെ ദുരിതത്തിലായ പത്തോളം ഇന്ത്യക്കാർ സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് നാടണഞ്ഞു. നാലു വർഷമായി നാട്ടിൽ പോകാനാവാതെ വിഷമത്തിലായിരുന്ന ബുറൈദ ഖുദ്റയിലെ പെട്രോൾ പമ്പ് ജീവനക്കാരൻ കൊല്ലം കൊട്ടാരക്കര സ്വദേശി താജുദ്ദീനാണ് നാടണഞ്ഞ മലയാളി.
മൂന്നുവർഷമായി ഇഖാമ പുതുക്കാൻ കഴിയാതെ ബുറൈദയിലെ പ്രമുഖ മാൻപവർ സപ്ലൈ കമ്പനിയിൽ ദുരിതത്തിൽ കഴിഞ്ഞ ഒമ്പത് ഇന്ത്യക്കാരെയുമാണ് മലയാളി സാമൂഹ്യ പ്രവർത്തകർ ഇടപെട്ട് നാട്ടിലേക്കയച്ചത്. വർഷങ്ങളായി രേഖയില്ലാത്തതിനാൽ നാട്ടിൽപോകാൻ കഴിയാതെ വിഷമിക്കുകയായിരുന്ന യുപി, ബിഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ളവരാണിവർ. മാസങ്ങളായി ലേബർ കോടതിയിൽ കേസുമായി നടന്ന ശേഷമാണ് ഇവർ സ്വദേശത്തേക്കു മടങ്ങിയത്.
കൊല്ലം കൊട്ടാരക്കര സ്വദേശി താജുദ്ദീൻ രണ്ടു വർഷമായി ഇഖാമയുടെ കാലാവധി കഴിഞ്ഞ അവസ്ഥയിലായിരുന്നു. നാലു മാസത്തോളമായി ജോലി നഷ്ടപ്പെടുകയും ചെയ്തു. ഇതിനിടയിൽ ഫെബ്രുവരി ആറിന് ബുറൈദ മുന്തസയിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് കൂടുതൽ പ്രയാസകരമായ അവസ്ഥയിലാവുകയും ചെയ്തു. ബുറൈദ കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയർമാൻ ഫൈസൽ ആലത്തൂരിന്റെ ഇടപെടലാണ് താജുദ്ദീന് തുണയായത്.
ഐ.സി.എഫ്, ഖസീം പ്രവാസി സംഘം എന്നീ സംഘടനകളുടെ സഹായത്തോടെയാണ് ആശുപത്രിയിൽ ചികിത്സ നേടിയത്. യാത്രക്കുള്ള വിമാന ടിക്കറ്റ് മുബാറക്ക് പട്ടാമ്പി നൽകി. ബുറൈദ കെഎംസിസി ഓഫിസിൽ നടന്ന ചടങ്ങിൽ ശരീഫ് തലയാട്, ഫൈസൽ മല്ലാട്ടി, ജഅഫർ വാഴക്കാട്, സബീൽ ഫാറൂഖ് എന്നിവർ സംബന്ധിച്ചു.
ഇവരുടെ മോചനത്തിനായി ഫൈസൽ ആലത്തൂരിന്റെ ശ്രമഫലമായി ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രാലയവും ഉൾപ്പെടെ ഇടപെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."