HOME
DETAILS
MAL
സര്‍ക്കാറിന്റേത് ജിവനക്കാരോടുള്ള വെല്ലുവിളി: പാച്ചേനി
backup
January 29 2019 | 06:01 AM
കണ്ണൂര്‍: സാലറി ചലഞ്ചിലുടെ സര്‍ക്കാര്‍ സംസ്ഥാന ജീവനക്കാരോടുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് നടത്തിയതെന്നു ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി. പ്രളയ ദുരിതാശ്വാസത്തിനായി ജി.എസ്.ടി സെസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സാലറി ചലഞ്ച് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള എന്‍.ജി.ഒ അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് കെ.കെ രാജേഷ് ഖന്ന അധ്യക്ഷനായി. ജി.എസ് ഉമാശങ്കര്‍, ടി. മോഹന്‍കുമാര്‍, കെ.വി അബ്ദുല്‍ റഷീദ്, എ. ഉണ്ണികൃഷ്ണന്, അഷ്റഫ് ഇരിവേരി, എ. അനില്‍കുമാര്‍, ജോയ് ഫ്രാന്‍സിസ് സംസാരിച്ചു. എം.പി ഷനിജ്, നാരായണന്‍കുട്ടി മനിയേരി, എ. ഉണ്ണികൃഷ്ണന്, പി. നന്ദകുമാര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."