നഗരസഭാ കാര്യാലയത്തിന് മുന്നില്‍ സി.പി.എം ഉപവാസ സമരം നടത്തി
നിലമ്പൂര്‍: രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുമ്പോഴും കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടി നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ലെന്നും ക്ഷേമപെന്‍ഷന്‍ വീട്ടിലെത്തിക്കുന്നതിന് ലിസ്റ്റ് പോലും തയാറാക്കുന്നില്ലെന്നുമാരോപിച്ച് സി.പി.എം നഗരസഭ ഓഫിസിന് മുന്‍പില്‍ ഉപവാസസമരം നടത്തി.
സി.പി.എം ഏരിയസെക്രട്ടറി ഇ പത്മാക്ഷന്‍ ഉദ്ഘാടനം ചെയ്തു. എന്‍ വേലുക്കുട്ടി അധ്യക്ഷനായി. എ ഗോവര്‍ദ്ധനന്‍, ലോക്കല്‍ സെക്രട്ടറി കക്കാടന്‍ റഹീം, മാട്ടുമ്മല്‍ സലീം, യു.ടി പ്രവീണ്‍, ടി ഹരിദാസന്‍, എം മോഹനചന്ദ്രന്‍, അരുമ ജയകൃഷ്ണന്‍ സംസാരിച്ചു.
വരള്‍ച്ച മുന്നില്‍ കണ്ട് കിണറുകളും തടയണകളും കുളങ്ങളും സംരക്ഷിക്കുന്നതിന് നഗരസഭ ഭരണസമിതി ഒരു നടപടിയും കൈകൊണ്ടിട്ടില്ലെന്നും ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നതിന് ഭൂരിഭാഗം പേരും ഇപ്പോഴും ബാങ്കും നഗരസഭാ ഓഫിസും കയറിയിറങ്ങുകയാണെന്നും സമരക്കാര്‍ ആരോപിച്ചു സി.പി.എം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഉപവാസ സമരത്തില്‍ പാര്‍ട്ടി നേതാക്കളും കൗണ്‍സിലര്‍മാരുമാണ് രാവിലെ പത്ത് മുതല്‍ വൈകീട്ട് ആറുവരെ ഉപവാസസമരം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."