കൊവിഡ്; സംസ്ഥാനത്ത് 469 പേര് നിരീക്ഷണത്തില്‍
തിരുവനന്തപുരം: കൊവിഡ് -19 ലോകത്താകമാനം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 469 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ഇവരില്‍ 438 പേര് വീടുകളിലും 31 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 11 വ്യക്തികളെ പരിഷ്കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്നലെ ഒഴിവാക്കി. സംശയാസ്പദമായവരുടെ 552 സാമ്പിളുകള്‍ എന്‍.ഐ.വിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 511 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ചൈന, ഹോങ്കോങ്, തായ്ലന്ഡ്, സിംഗപ്പൂര്‍, ജപ്പാന്, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്ക്കു പുറമേ ഇറാന്, ഇറ്റലി എന്നിവിടങ്ങളില്‍നിന്ന് നേരിട്ടുള്ള ഫ്ളൈറ്റുകളിലൂടെ വരുന്ന യാത്രക്കാരെ കൂടി പരിശോധിക്കാന്‍ തീരുമാനിച്ചു. ഫെബ്രുവരി 10 മുതല്‍ അത്തരം യാത്രനടത്തിയിട്ടുള്ളവര് ഇന്ത്യയിലെത്തുമ്പോള്‍ 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ തുടരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."