പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയെന്ന് പരാതി
ആലക്കോട്: ഉത്സവ സ്ഥലത്തുണ്ടായ സംഘര്‍ഷത്തിനിടെ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്നു ബന്ധുക്കള്‍. മണക്കടവ് വായിക്കമ്പയിലെ കോന്തനാനിയില്‍ കെ.കെ പ്രദീപ് (42) ആണ് മരിച്ചത്.
കഴിഞ്ഞ 23നു കാര്‍ത്തികപുരം കോഴിത്താവളം അമ്പലത്തിലെ കളിയാട്ട മഹോത്സവത്തിന് തണ്ണിമത്തന്‍ കച്ചവടത്തിനു പോയ പ്രദീപിനെ പിറ്റേന്ന് ക്ഷേത്രത്തിനു സമീപത്തെ സ്വകാര്യവ്യക്തിയുടെ കിണറ്റിലാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
തന്റെ ഭര്‍ത്താവിനെ ഒരുസംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി മൃതദേഹം കിണറ്റിലിടുകയായിരുന്നുവെന്ന് ആരോപിച്ച് ഭാര്യ ബിന്ദു പൊലിസില്‍ പരാതി നല്‍കി. പരാതിയെത്തുടര്‍ന്ന് പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. പൊലിസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണപിള്ള കഴിഞ്ഞദിവസം കിണറും പരിസരങ്ങളും പരിശോധിച്ചു.
അതിനിടെ ഉത്സവത്തിന് എത്തിയ ചൂതാട്ട സംഘങ്ങളും സ്ഥലവാസികളായ ചിലരും തമ്മില്‍ സംഘര്‍ഷം നടന്നതു സംബന്ധിച്ച വിവരങ്ങള്‍ പൊലിസ് ശേഖരിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."