സഊദിയിൽ രണ്ടാമതൊരാൾക്ക് കൂടി കൊറോണ
റിയാദ്: സഊദിയിൽ രണ്ടാമതൊരാൾക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തി. ഇറാനില്‍ നിന്നും ബഹ്റൈന്‍ വഴിയെത്തിയ സ്വദേശി പൗരനാണ് കൊറോണ സ്ഥിരീകരിച്ചത്. ആദ്യം കൊറോണ സ്ഥിരീകരിച്ച ആള്‍ക്കൊപ്പം എത്തിയ ആൾക്കാണ് ഇപ്പോൾ കൊറോണ വൈറസ് ബാധ കണ്ടെത്തിയത്.
രണ്ടു പേരും ഇറാനില്‍ പോയ വിവരം മറച്ചു വെച്ചാണ് സഊദിയിൽ പ്രവേശിച്ചത്. നേരത്തെ ആദ്യത്തെ കൊറോണ സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 70ല്‍ 51 പേരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു. പുതിയ കൊറോണ സ്ഥിരീകരിച്ചതോടെ ജാഗ്രതയിലാണ് രാജ്യം.
ആശുപത്രിയില്‍ കഴിയുന്ന ആദ്യ രോഗിയുടെ ആരോഗ്യനില ഭദ്രമാണ്. കൊറോണ വൈറസ് ബാധ വ്യാപകമായതിനെ തുടർന്ന് രാജ്യത്തേക്കുള്ള പ്രവേശനത്തിന് കനത്ത നിയന്ത്രണമാണ്ഏർപ്പെടുത്തിയിരിക്കുന്നത്. കൊറോണ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഗള്‍ഫ് രാഷ്ട്രങ്ങള്‍ വഴി മടങ്ങുന്നവര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് 14 ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗം പടര്‍ന്നു പിടിച്ച രാജ്യങ്ങളില്‍ പോയി ഗള്‍ഫ് രാജ്യങ്ങള്‍ വഴി മടങ്ങുന്നവരെ തുടര്‍ച്ചയായി 14 ദിവസം അവിടെ താമസിച്ച് കൊറോണ ലക്ഷണങ്ങളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ സൗദിയില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."