ഫോർക 'ഫോക്കസ് 2020' മെഗാ ഈവന്റ് മാർച്ച് 6 ന് റിയാദിൽ
റിയാദ് : പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോർകയുടെ ആഭിമുഖ്യത്തിൽ ഫോക്കസ് 2020 മെഗാ ഈവെന്റ് മാർച്ച് 6ന് വെള്ളിയാഴ്ച റിയാദ് അസീസിയയിലെ നെസ്റ്റോ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാടൻ പാട്ട് കലാകാരനായ കോമഡി ഉത്സവം ഫെയിം സുരേഷ് പള്ളിപ്പാറ പരിപാടിയിൽ പങ്കെടുക്കും. ഉച്ചക്ക് രണ്ട് മണിക്കാരംഭിക്കുന്ന പരിപാടിയിൽ കുട്ടികൾക്ക് പെൻസിൽ ഡ്രോയിംഗ് & കളറിംഗ് മത്സരം, വീട്ടമ്മമാർക്കായി പാചക മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. റിയാദിലെ പ്രമുഖ കലാകാരന്‍മാർ പങ്കെടുക്കുന്ന സംഗീത പരിപാടിയും നൃത്തനൃത്യങ്ങളും അരങ്ങേറും. 2018- 19 വർഷത്തിൽ നാട്ടിലും റിയാദിലുമായി സാമൂഹ്യ, ജീവകാരുണ്യ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തിയ ആറോളം അംഗ സംഘടനകളെ അനുമോദിക്കും. സാംസ്കാരിക സമ്മേളനത്തിൽ റിയാദിലെ സാമൂഹ്യ സാംസ്കാരിക വ്യവസായ മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
മെഗാ ഈവന്റിന്റെ ഭാഗമായി കുടുംബ സംഗമവും അംഗ സംഘടനകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് ലീഡേഴ്സ് മീറ്റും
സാമൂഹ്യ തൊഴിൽ മേഖലകളിലെ സംശയ നിവാരണത്തിനായിചർച്ചയും സെമിനാറും സംഘടിപ്പിച്ചിരുന്നു.
പെന്‍സില്‍ ഡ്രോയിംഗ് & കളറിംഗ് ഫുഡ് കോമ്പിറ്റേഷന്‍ മത്സരങ്ങളിൽ പങ്കെടുക്കാൻ ഓൺലൈൻ, സ്പോട്ട് രജിസ്ട്രേഷൻ സൗകര്യമൊരുക്കിയിട്ടുണ്ട്. വിവരങ്ങൾക്ക് സാബു ഫിലിപ്പ് (0502918769), സൈദു മീഞ്ചന്ത (0559875447), രാജൻ നിലമ്പൂർ: (055919634) എന്നിവരെയും പാചക മത്സരം സംബന്ധമായ
അന്യോഷങ്ങൾക്ക് ഷംസു പൊന്നാനി (0561214766), സലീം പള്ളിയിൽ (0502338487), രാജൻ കാരിച്ചാൽ (0509325261) എന്നിവരെയും ബന്ധപ്പെടണം.
പത്രസമ്മേളനത്തില്‍ ചെയർമാൻ സത്താര്‍ കായംകുളം, ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം,രക്ഷാധികാരി അംഗം സനൂപ് പയ്യന്നൂർ, പ്രോഗ്രാം കമ്മറ്റി ട്രഷറർ ഗഫൂർ കൊയിലാണ്ടി, കൺവ്വീനർമാരായ റഹ്മാൻ മുനമ്പത്ത് , സാബു കോട്ടയം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."