മുനിസിപ്പല്‍ സെക്രട്ടറി അപമാനിച്ചതായി പരാതി
പരപ്പനങ്ങാടി: മുനിസിപ്പാലിറ്റിയില്‍ നോട്ടിസ് നല്‍കാനെത്തിയ ബി.ജെ.പി നേതാക്കളെ നഗരസഭാ സെക്രട്ടറി അപമാനിച്ചതായി പരാതി.
നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരേ ബി.ജെ.പി മുനിസിപ്പല്‍ കമ്മറ്റി വെള്ളിയാഴ്ച്ച സംഘടിപ്പിക്കുന്ന ബഹുജന മാര്‍ച്ചിന്റെ നോട്ടിസ് നല്‍കാനാണ് നേതാക്കളെത്തിയത്. ബി ജെ പിയുടെ സംസ്ഥാന കൗണ്‍സില്‍ അംഗം പി.ജഗന്നിവാസന്‍ അടക്കമുള്ള നേതാക്കളെയാണ് നഗരസഭാ സെക്രട്ടറി അപമാനിച്ചതെന്നാണ് പരാതി. സെക്രട്ടറിയുടെ കാബിനില്‍ കയറി ജഗന്നിവാസന്‍ ഹസ്തദാനത്തിന് മുതിര്‍ന്നെങ്കിലും സെക്രട്ടറി ഇതിന് കൂട്ടാക്കിയില്ല.
സമരത്തിന്റെ നോട്ടിസ് കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ മേശപ്പുറത്ത് വെക്കാന്‍ ആവശ്യപ്പെടുകയും കാര്യങ്ങള്‍ പറയാന്‍ പോലും കൂട്ടാക്കാതെ ഇദ്ദേഹം മറ്റു ജോലികളില്‍ ഏര്‍പ്പെടുകയായിരുന്നെന്നും നേതാക്കള്‍ പറഞ്ഞു.സംഭവത്തില്‍ പ്രതിഷേധിച്ച് നഗരസഭാ കാര്യാലയത്തിന് മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പി. ജഗന്നിവാസന്‍ ,എ വി ബാലകൃഷ്ണന്‍, പി വി തുളസിദാസ്, ടി ശ്രീധരന്‍, യു.ഷാജി, കെ.ഉണ്ണികൃഷ്ണന്‍ ,പി പി ബാബു, പി.ഉഷ, അംബിക മോഹന്‍ രാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നഗരസഭാ സെക്രട്ടറിക്കെതിരേ വകുപ്പ് തലത്തില്‍ പരാതി നല്‍കുമെന്നും ബിജെപി മുനിസിപ്പല്‍ കമ്മറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."