ഭിന്നശേഷി കായികമേള: ദേശീയമത്സരത്തിന് 16 പേര്
കണ്ണൂര്‍: ഭിന്നശേഷി കായികമേളക്കുള്ള ദേശീയ ടീമില്‍ 16 പേര്. ടീമിന്റെ തെരഞ്ഞെടുപ്പ് ഇന്നലെ കണ്ണൂരില്‍ നടന്നു. ഒന്‍പത് ജില്ലകളില്‍ നിന്നായി പത്തുമുതല്‍ 40 വയസുവരെ പ്രായമുള്ള 60 പേരാണ് സംസ്ഥാന മീറ്റില്‍ പങ്കെടുത്തത്. സംസ്ഥാന സ്പോര്‍ട്സ് അസോസിയേഷനാണ് നാലുവിഭാഗങ്ങളിലായി മത്സരം സംഘടിപ്പിച്ചത്. മാനസിക വെല്ലുവിളി നേരിടുന്നവര്‍, ഭാഗികകാഴ്ചയുള്ളവര്, അന്ധര്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ വിഭാഗങ്ങളിലായിരുന്നു മത്സരം. എട്ടിനങ്ങളില്‍ ഓരോന്നിലും ആദ്യ രണ്ടു സ്ഥാനക്കാരാണ് ഈമാസം 25,26,27 തിയതികളില്‍ ജയ്പൂരില്‍ നടക്കുന്ന ദേശീയമത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയത്. കണ്ണൂര്‍ ഡി.എസ്.സി സെന്ററില്‍ മത്സരം ഡി.എസ്.സി കമാന്‍ഡന്റ് യുദ്ധ്വീര്‍ സിങ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഒ.സി മനോമോഹനന്‍ അധ്യക്ഷനായി. കേണല്‍ പത്മനാഭന്, കേണല്‍ മോഹന്‍ദാസ്, ലഫ്റ്റനന്റ് കേണല്‍ എന്‍.എ രാധാകൃഷ്ണന് സംസാരിച്ചു. ഡോ. സുചിത്ര സുധീര്‍ വിജയികള്‍ക്ക് സമ്മാനം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."