ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന: ഒരുദിവസം 250 കേസുകള്‍; പരിശോധന ശക്തമാക്കും
പാലക്കാട് : മോട്ടോര്‍ വാഹന വകുപ്പ് പുതുതായി ഏര്‍പ്പെടുത്തിയ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നഗരത്തില്‍ ജനുവരി 28ന് നടത്തിയ പരിശോധനയില്‍ 250ഓളം കേസുകളെടുത്തു. ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിച്ചവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പിഴ അടയ്ക്കുന്നതിന് പുറമേ എടപ്പാള്‍ ഐ.ഡി.ടി.ആര്‍ ട്രെയിനിങ് സെന്ററില്‍ ഒരു ദിവസത്തെ റോഡ് സുരക്ഷാ പരിശീലന ക്ലാസില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനും നിര്‍ദേശിച്ചു. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരുടെ ലൈസന്‍സില്‍ നടപടി സ്വീകരിക്കും. വരുംദിവസങ്ങളില്‍ നഗര പരിസരത്ത് കര്‍ശന പരിശോധന ഉണ്ടാകുമെന്നും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ പി. ശിവകുമാര്‍ അറിയിച്ചു. ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷനര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) വി. സുരേഷ്‌കുമാര്‍, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷനര്‍ അജിത് കുമാര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം പാലക്കാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ പി. ശിവകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എം.ഐ.വി.മാരായ കെ.കെ ദാസ്, എം.ആര്‍ സജീവ്, പി.ടി പത്മലാല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."