HOME
DETAILS
MAL
പുന്നോല്‍ കനാല്‍ വൃത്തിയാക്കണം: ആക്ഷന്‍ കമ്മിറ്റി
backup
March 06 2017 | 23:03 PM
മാഹി: ചാലക്കര ചെമ്പ്ര വയല്‍ പ്രദേശത്ത് മഴക്കാലത്ത് വെള്ളം കയറിയുണ്ടാക്കുന്ന ദുരിതം ഒഴിവാക്കാന്‍ ചാലക്കര പുന്നോല്‍ മെയിന്‍ കനാല്‍ വൃത്തിയാക്കണമെന്ന് ചാലക്കര ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെടും. മഴക്കാലം ആരംഭിച്ചാല്‍ പ്രദേശത്തെ മുഴുവന്‍ വീടുകളിലും വെള്ളം കയറുന്നത് പതിവാണെന്ന് യോഗം വിലയിരുത്തി. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായി അഡ്വ: എ.പി അശോകന് (രക്ഷാധികാരി), സത്യന് കേളോത്ത്(പ്രസിഡന്റ്), ബാലചന്ദ്രന് (വൈസ് പ്രസിഡന്റ്), സത്യന് ചാലക്കര (ജന.സക്രട്ടറി), ചന്ദ്രന്(ജോ:സക്രട്ടറി), കെ.പി രാമകൃഷ്ണന്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."