യു.എന്‍ വിമണിന്റെ സൗത്ത് ഏഷ്യന്‍ സെന്റര്‍ കേരളത്തില്‍: മന്ത്രി ശൈലജ
തിരുവനന്തപുരം: ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള ഐക്യരാഷ്ട്ര സ്ഥാപനമായ യു.എന്‍ വിമണിന്റെ സൗത്ത് ഏഷ്യന്‍ സെന്ററാക്കി കേരളത്തെ മാറ്റുമെന്ന് മന്ത്രി കെ.കെ ശൈലജ. അന്താരാഷ്ട്ര വനിത വാരാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി ഹാളില്‍ സ്ത്രീകള്‍ക്കായുള്ള വിവിധ സര്‍ക്കാര്‍ ക്ഷേമ പദ്ധതികളുടെ കൈപുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.ജെന്‍ഡര്‍ പാര്‍ക്കിനെ സൗത്ത് ഏഷ്യന്‍ സെന്ററാക്കി മാറ്റാനാണ് യു.എന്‍ വിമണ്‍ താല്പര്യം പ്രകടിപ്പിച്ചത്. മുഖ്യമന്ത്രിയും ഇതിന് അനുമതി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച ധാരണാപത്രം ഉടന്‍ ഒപ്പിടും. സ്ത്രീകളുടെ ശാക്തീകരണത്തിനായി കേരളം നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിത്. സാമ്പത്തിക പരിമിതിയില്‍ നിന്നുകൊണ്ട് ഒട്ടേറെ പദ്ധതികള്‍ സാമൂഹ്യനീതി, വനിത, ശിശുവികസന വകുപ്പ് ആവിഷ്ക്കരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."