HOME
DETAILS
MAL
ബജറ്റ് അവലോകന ചര്‍ച്ച നാളെ
backup
March 06 2017 | 23:03 PM
കണ്ണൂര്‍: മയ്യില്‍ ഐ.ടി.എം കോളജ് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റ് അവലോകന ചര്‍ച്ച നാളെ നടക്കും. രാവിലെ 10നു കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്യും. ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് കെ.കെ മുനീര്‍ അധ്യക്ഷനാകും. കലക്ടര്‍ മീര്‍ മുഹമ്മദലി മുഖ്യാതിഥിയാവും. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ടി.പി മമ്മൂട്ടി, എന്‍.കെ അനില്‍കുമാര്‍, കെ.പി അരുണ്‍കുമാര്‍, വിദ്യാര്‍ഥികളായ ആദര്‍ശ് സുരേഷ്, ഗീതു വസന്തന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."