എ.എന്‍ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും ബി.ജെ.പി വൈസ് പ്രസിഡന്റുമാര്‍
എം.ടി രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും
മുരളീധര പക്ഷത്തിനു മേധാവിത്വം
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രനെ തീരുമാനിച്ചതിനെത്തുടര്‍ന്ന് അസംതൃപ്തിയിലായിരുന്ന എ.എന്‍ രാധാകൃഷ്ണനെയും ശോഭാ സുരേന്ദ്രനെയും എം.ടി രമേശിനെയും സംസ്ഥാന ഭാരവാഹികളാക്കി നിലനിര്‍ത്തി ബി.ജെ.പി. സംസ്ഥാന കമ്മറ്റി പുനഃസംഘടിപ്പിച്ചു.
മുരളീധരപക്ഷത്തിനു മേല്‍ക്കൈയുള്ള ഭാരവാഹിപ്പട്ടികയ്ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ഭാരവാഹിപ്പട്ടികയില്‍ നാമമാത്ര പ്രാതിനിധ്യം മാത്രമാണ് കൃഷ്ണദാസ് പക്ഷത്തിന്. അഡ്വ.ജെ.ആര്‍ പത്മകുമാറാണ് ട്രഷറര്‍. എ.എന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ് രാധാകൃഷ്ന്‍, സി. സദാനന്ദന്‍ മാസ്റ്റര്‍, എ.പി അബ്ദുല്ലക്കുട്ടി, ഡോ. ജെ. പ്രമീളാദേവീ, ജി. രാമന്‍നായര്‍, എം.എസ് സമ്പൂര്‍ണ്ണ, പ്രൊഫ. വി.ടി രമ, വി.വി രാജന്‍ എന്നിവര്‍ ഉള്‍പ്പെടെ പത്തു പേരാണ് വൈസ് പ്രസിഡന്റുമാര്‍. എം.ടി രമേശിനെ കുടാതെ അഡ്വ. ജോര്‍ജ് കുര്യന്‍, സി. കൃഷ്ണകുമാര്‍, അഡ്വ. പി. സുധീര്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. സംഘടനാ സെക്രട്ടറിയായി എം. ഗണേശനും സഹ സംഘടനാ സെക്രട്ടറിയായി കെ.സുഭാഷും തുടരും. ടി.പി ജയചന്ദ്രന്‍മാസ്റ്ററാണ് കോഴിക്കോട് മേഖല അധ്യക്ഷന്‍. പാലക്കാട് മേഖല അധ്യക്ഷനായി വി. ഉണ്ണികൃഷ്ണന്‍ മാസ്റ്ററെയും എറണാകുളം മേഖല അധ്യക്ഷനായി അഡ്വ. എ.കെ നസീറിനെയും തിരുവനന്തപുരം മേഖല അധ്യക്ഷനായി കെ. സോമനെയും നിയമിച്ചു. സി.ആര്‍ പ്രഫുല്‍ കൃഷ്ണനാണ് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്. അഡ്വ. നിവേദിതാ സുബ്രഹ്മണ്യന്‍ (മഹിളാ മോര്‍ച്ച), അഡ്വ. എസ്. ജയസൂര്യന്‍ (കര്‍ഷക മോര്‍ച്ച), ജിജി ജോസഫ് (ന്യൂനപക്ഷ മോര്‍ച്ച), എന്‍.പി രാധാകൃഷ്ണന്‍ (ഒ.ബി.സി മോര്‍ച്ച), ഷാജുമോന്‍ വട്ടേക്കാട് (എസ്.സി മോര്‍ച്ച), മുകുന്ദന്‍ പള്ളിയറ (എസ്.ടി മോര്‍ച്ച) എന്നിവരാണ് വിവിധ മോര്‍ച്ച അധ്യക്ഷര്‍.ബി.ജെ.പി വിട്ടു പുതിയ പാര്‍ട്ടി രൂപീകരിച്ച ശേഷം തിരിച്ചെത്തിയ മുതിര്‍ന്ന നേതാവ് കെ.രാമന്‍പിള്ളയെ കേരളത്തില്‍ നിന്നുള്ള ദേശീയ കൗണ്‍സില്‍ അംഗങ്ങളില്‍ ഉള്‍പ്പെടുത്തി. സീനിയര്‍ നേതാവ് എം.എസ് കുമാറിനെ വീണ്ടും വക്താവ് മാത്രമാക്കിയതിലുള്ള അതൃപ്തി അദ്ദേഹം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."