ഹജ്ജ്; ഡല്‍ഹിക്കും ഉത്തര്‍പ്രദേശിനും കൂടുതല്‍ സീറ്റ്
കൊണ്ടോട്ടി: വിദേശകാര്യ വകുപ്പിന്റെയും ഉപരാഷ്ട്രപതിയുടെയും ഹജ്ജ് ക്വാട്ടയായി 60 സീറ്റുകള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി വീതംവച്ചപ്പോള്‍ കേരളത്തിന് ഒരും സീറ്റും ലഭിച്ചില്ല. വിദേശകാര്യവകുപ്പിന് അനുവദിച്ച 50 സീറ്റും ഉപരാഷ്ട്രപതി ഹജ്ജ് ക്വാട്ടയായി 10 സീറ്റുമാണ് കേന്ദ്രഹജ്ജ് കമ്മിറ്റി വിവിധ സംസ്ഥാനങ്ങള്‍ക്കായി വീതംവച്ചത്. അപേക്ഷകരില്‍ രണ്ടാംസ്ഥാനത്തുള്ള ഉത്തര്‍പ്രദേശിന് 13 സീറ്റും ഉപരാഷ്ട്രപതിക്ക് അനുവദിക്കപ്പെട്ട സീറ്റില്‍ രണ്ടെണ്ണവും ലഭിച്ചിട്ടുണ്ട്. നേരത്തെ ഉപരാഷ്ട്രപതിയുടെ 42 സീറ്റ് വീതംവച്ചപ്പോള്‍ ആറു സീറ്റാണ് ഉത്തര്‍പ്രദേശിനു കിട്ടിയത്. ഇതില്‍ കേരളത്തിന് ഒരു സീറ്റാണ് ലഭിച്ചത്.
വിദേശകാര്യവകുപ്പിന് അനുവദിക്കപ്പെട്ട 50 സീറ്റില്‍ 15 എണ്ണവും ഉപരാഷ്ട്രപതിയുടെ 10 സീറ്റില്‍ നാലെണ്ണവും ഡല്‍ഹിക്കാണു ലഭിച്ചത്. മധ്യപ്രദേശ് (11), മഹാരാഷ്ട്ര(4), കര്‍ണാടക(4), ഗുജറാത്ത്(2), തമിഴ്നാട്(1) എന്നിങ്ങനെയാണു സീറ്റ് വീതിച്ചത്. ഉപരാഷ്ട്രപതിയുടെ 10 സീറ്റില്‍ ഉത്തര്‍പ്രദേശ് (2), മഹാരാഷ്ട്ര (2),ഹരിയാന (1), കാശ്മീര്‍ (1)എന്നിങ്ങനെയാണ് വീതംവച്ചത്.
ഉപരാഷ്ട്രപതിക്ക് അനുവദിക്കപ്പെട്ട ക്വാട്ട 75 സീറ്റില്‍ നേരത്തെ 42 ഹജ്ജ് സീറ്റുകളാണ് വീതംവച്ചിരുന്നത്. ഇതില്‍ കേരളം (1), ഡല്‍ഹി (17), ജമ്മുകാശ്മീര്‍ (7), ഉത്തര്‍ പ്രദേശ് (6), ഉത്തരാഖണ്ഡ് (2), മഹാരാഷ്ട്ര (4), മധ്യപ്രദേശ് (2), ഗുജറാത്ത്, തമിഴ്നാട്, രാജസ്ഥാന്, തെലങ്കാന എന്നിങ്ങനെയാണ് സീറ്റ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."