നാവിക അക്കാദമി മാലിന്യ പ്രശ്‌നം അക്കാദമി ഗേറ്റ് വളഞ്ഞ സമരക്കാരെ അറസ്റ്റു ചെയ്തുനീക്കി
പയ്യന്നൂര്‍: നേവല്‍ അക്കാദമി മാലിന്യ പ്ലാന്റ് പ്രശ്‌നത്തില്‍ ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അക്കാദമിയുടെ പയ്യന്നൂര്‍, എട്ടിക്കുളം, കണ്ണൂര്‍ ഗേറ്റുകള്‍ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പയ്യന്നൂര്‍ ഗേറ്റില്‍ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. നേവിയുടെ മാലിന്യ പ്ലാന്റ് മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം അധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നു സുമേഷ് പറഞ്ഞു. കെ പത്മനാഭന്‍ അധ്യക്ഷനായി. രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി ഗോവിന്ദന്‍, രാഷ്ട്രീയ കക്ഷി നേതാക്കളായ എ.വി തമ്പാന്‍, കെ.ടി സഹദുല്ല, ടി.പി സുനില്‍കമാര്‍, കെ രാഘവന്‍, അഡ്വ. ഡി.കെ ഗോപിനാഥ്, ഇഖ്ബാല്‍ പോപ്പുലര്‍, പി.വി പത്മനാഭന്‍, പി ജയന്‍ സംസാരിച്ചു. രാമന്തളി സെന്‍ട്രലില്‍ നിന്നു പ്രകടനമായി എത്തിയാണ് പയ്യന്നൂര്‍ ഗേറ്റ് ഉപരോധിച്ചത്. രാവിലെ ആറു മുതല്‍ ഉപരോധം ആരംഭിച്ചു. പയ്യന്നൂര്‍ സി.ഐ എം.പി ആസാദ്, പ്രിന്‍സിപ്പല്‍ എസ്.ഐ കെ.പി ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലുണ്ടായിരുന്ന പൊലിസ് സമരക്കാരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. പഞ്ചായത്ത് പ്രസിഡന്റ് എം.വി ഗോവിന്ദന്‍ ഉള്‍പ്പടെ 40ഓളം പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. കണ്ണൂര്‍ ഗേറ്റില്‍ നടന്ന ഉപരോധത്തിന് പരത്തി ദാമോദരന്‍, പരത്തി ഗോവിന്ദന്‍, കെ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ നേതൃത്വം നല്‍കി. രാമന്തളി ഗേറ്റില്‍ സമരത്തിന് പി.വി വിജയന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."