കരിപ്പൂരില്‍ അഞ്ച് യാത്രക്കാരില്‍ നിന്ന് 70 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
കൊണ്ടോട്ടി: കരിപ്പൂരില്‍ ഗള്‍ഫില്‍ നിന്നെത്തിയ അഞ്ച് യാത്രക്കാരില്‍ നിന്നായി 70 ലക്ഷത്തിന്റെ 1,883 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ദുബൈയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് സിറാജില്‍ നിന്ന് 173 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. വിഡിയോ ഗെയിം മോണിറ്ററിന്റെ സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. മറ്റൊരു കാസര്‍കോട് സ്വദേശിയായ അബൂബക്കര്‍ സിദ്ദീഖില്‍ നിന്ന് കളിപ്പാട്ടങ്ങള്‍ക്കും മിറര്‍ ബോക്സിനുള്ളിലും ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 110 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്.
മലപ്പുറം സ്വദേശി കെ.കെ രാജേഷ് ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ 1,100 ഗ്രാമാണ് പരിശോധനയില്‍ കണ്ടെടുത്തത്.ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് രാജേഷ് കരിപ്പൂരിലെത്തിയത്. കാസര്‍കോട് സ്വദേശികളായ അബ്ദുല്ല ആരിഫ്, മുഹമ്മദ് ഹുസൈന് എന്നിവരില്‍ നിന്നും 500 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്.
ഇരുവരും ദുബൈയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസിലാണ് കരിപ്പൂരിലെത്തിയത്. ബാഗേജില്‍ സ്വര്‍ണം ഫോയില്‍ രൂപത്തിലാക്കി കടത്താനായിരുന്നു ഇവരുടെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."