HOME
DETAILS
MAL
ഐസ്ക്രീം കേസില്‍ സര്‍ക്കാരിനെതിരെ ഹരജിയുമായി വി.എസ്; കാലപ്പഴക്കം ചെന്ന കേസില്‍ സമയം കളയാനില്ലെന്ന് ഹൈക്കോടതി
backup
January 29 2019 | 09:01 AM
കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിയ്ക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതായി ആരോപിച്ച് ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷനും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന് ഹൈക്കോടതിയെ സമീപിച്ചു. അട്ടിമറിക്കേസിലെ അന്വേഷണം അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് അംഗീകരിച്ചതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ലെന്ന് വി.എസ് കുറ്റപ്പെടുത്തി.
എന്നാല്‍, കേസ് കാലപ്പഴക്കം ചെന്നതും കുഴിച്ചുമൂടിയതുമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകള്‍ക്കു വേണ്ടി സമയം കളയാനില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജി പരിഗണിക്കുന്നത് മാര്‍ച്ച് അഞ്ചിലേക്കു മാറ്റിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."